കുങ്കുമവും കുതിര്‍ന്നുവോ ..
ചന്ദനവും നനഞ്ഞുവോ
ആതിര രാവിന് ആര്‍ദ്രദളങ്ങള്‍
പൊന്നാതിര രാവിന്റെ ആര്‍ദ്രദളങ്ങള്‍
സ്വയം ചമയാന്‍
കടം കൊണ്ട കുങ്കുമവും കുതിര്‍ന്നുവോ..
ചന്ദനവും നനഞ്ഞുവോ..
വാര്‍മുകിലിന്‍ കരളിന് പൂംപീലികള്
പാല്‍മഴയായ് പൊഴിയും തീരങ്ങളില്‍
പൊന്നും തളിർച്ചില്ലയില്‍
ഏതോ വിഷുപ്പക്ഷിപോല്
നിന്നെക്കിനാക്കാണുമീ
നീഹാര മൌനങ്ങളില്
വരൂ വരൂ സ്വരമധുവുതിരാന് ..
കുങ്കുമവും കുതിര്‍ന്നുവോ ..
ചന്ദനവും നനഞ്ഞുവോ..
നീള്‍മിഴിയില്‍ നിനവിന് പൂക്കാലമായ്
നിന് ഹൃദയം നിറയും പൂത്താലമായ്
മായും മണിത്തെന്നലില്‍
ചിന്നും ചിരിത്തൂവലായ്
മെല്ലെത്തുടിച്ചാടുമീ
ചെല്ലക്കിനാവുണ്ണുവാന്
വരൂ വരൂ നിറനിഴലഴകേ ...
(..കുങ്കുമവും ..)