ഞാന്‍ നടക്കും ചാലിലൊരു ചെമ്പകത്തൈയ്
ചെമ്പകത്തിന് പൂ പറിക്കാന്‍ വന്നു ഞാനും
ആഹാ....വന്നു ഞാനും....
ചില്ല മെല്ലെ കാറ്റുലച്ച കണ്ടുകണ്ടു്
മരക്കല്ലിലീ ഞാന്‍ അന്തിവരെ നില്‍ക്കണോ ...
ഞാന്‍ നടക്കും ചാലിലൊരു ചെമ്പകത്തൈയ്
ഇന്നലെയോ കരിമൊട്ടു്...ഇന്നയ്യോ പൂമൊട്ടു്
നാളെകഴിഞ്ഞു വന്നാല്‍ പൂചൂടി പോകാല്ലോ
പൂചൂടി പോകാല്ലോ.....പൂചൂടി പോകാല്ലോ
ഞാന്‍ നടക്കും ചാലിലൊരു ചെമ്പകത്തൈയ്.......
ഓ ...ഓ ...ആ ...ആ ...
പൂമയിലേ വാ...ആടാന്‍ വാ......
കുളിര് മഞ്ഞില്‍ കുളിര് കാറ്റില്‍ വാ.......
പൂവല്ല പൂവല്ല പൂവാംകുരുന്നല്ല
പൂവിട്ടു നെഞ്ചില്‍ കിനാവു്
തേനല്ല തേനല്ല തേന്കാറ്റുകാതില്
തേവുന്നു തേനോലും പാട്ടു്
കുക്കൂ ...കുയിലേ നിന്പാട്ടുകേട്ടൊരെന്മനം തുടിച്ചിടും
നീയില്ലയെങ്കിലീ ഞാനില്ലയെന്നല്ലേ
പാടുന്നു കാണാക്കുയിലു്
പാട്ടിന്റെ പുല്ലാങ്കുഴലുമായ് വന്നെന്നെ
പാടി മയക്കും കുയിലു് കുയിലു്
(പൂവല്ല പൂവല്ല ....)
കാലിപ്പറ്റങ്ങള്‍ മേയുന്ന മേടു്
ആകെ പൂവിട്ട കാലം...ഹോ..
കാതിപ്പൂവിന്റെ നീലച്ച കണ്ണില്‍
നാണം മൊട്ടിട്ട നേരം
കരിവളക്കൈ തമ്മില്‍ കളി പറഞ്ഞു
കരകളോ കൈതപ്പൂ മണമറിഞ്ഞു
ആരോ മെല്ലെ പിന്നില്‍ വന്നു നിന്നില്‍
പീലിക്കൈയാല് കണ്ണുപൊത്തിയല്ലോ
നീയാരോ....കാര്‍വര്‍ണ്ണനോ........
പൂവല്ല പൂവല്ല പൂവാംകുരുന്നല്ല
പൂവിട്ടു നെഞ്ചില്‍ കിനാവു്
മേടപ്പൂക്കൊന്ന കൈക്കുമ്പിളില്‍ പൊന്നു്
വാനില്‍ കണിവെയ്ക്കും നേരം....ഹോയ്
താഴെ കശുമാവില്‍ ഏതോ വിഷുപ്പക്ഷി
പ്രേമം കൈമാറാന്‍ വന്നൂ
ഇരുമിഴി ഇമയെന്തോ കഥ പറഞ്ഞു
കരളിലന്നാദ്യമായ് കനലെരിഞ്ഞു
ഏതോ നോവില്‍ നീറി നീറി നെഞ്ചില്‍
പ്രേമം പൊന്നായ് പൊന്‍ തിടമ്പുപോലെ
നീ വന്നൂ വാര്‍തിങ്കളേ ...തിങ്കളേ........
(പൂവല്ല പൂവല്ല ....).