മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം (2)
ചൊല്ലുക പാടത്തെന്തു വിശേഷം
പാടത്തെല്ലാം വിത്തുവിതച്ചു പയ്യേ ചുണ്ടും കീറി മുളച്ചു
ഒരു മഴകിട്ടാഞ്ഞുഴറും ഞാറിന് ഓമല്പ്പീലി കരിഞ്ഞു
പൊന്നോമല്പ്പീലി കരിഞ്ഞു
(മാടത്തക്കിളി)
മാടത്തക്കിളി മാടത്തക്കിളി മാനത്തെന്തു വിശേഷം
ചൊല്ലുക മാനത്തെന്തു വിശേഷം
മാനത്തില്‍ ഒരു കാര്നിഴലെന്നാല് ഏണത്തില് കാറ്റൂതുന്നു
കാറ്റിന് പിറകേ ചിറകുവിരുത്തി കാര്നിരയെത്തി പെയ്താല്ലോ
ആ മഴ പൊത്തി ചുണ്ടുവിരിക്കുകില് ആ മണിഞാറു തഴയ്ക്കൂലോ
(മാടത്തക്കിളി)
മാടത്തക്കിളി മാടത്തക്കിളി മാടത്തില്‍ കഥയെന്തോ
മാടത്തില്‍ കഥയെന്തോ
തെങ്ങിന്പോടാമെന് മാടത്തില്‍ ഭംഗിയില്‍ മുട്ടകള്‍ ഞാനിട്ടു
മുട്ടവിരിഞ്ഞാകുഞ്ഞുങ്ങള്ക്കിനി വിട്ടൊഴിയാത്ത വിശപ്പല്ലോ
പുല്പ്പോന്തുകളേ കൊണ്ടുകൊടുക്കണമപ്പോള് മാനം കനിയാകില്
പുല്ലും ഞാറും പുല്പ്പോന്തുകളും നെല്ലും നമ്മള്‍ക്കുണ്ടാമോ
(മാടത്തക്കിളി)
മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം (2)