Title (Indic)ഇന്ദുപുഷ്പം ചൂടി നില്ക്കും രാത്രി WorkVaishali Year1988 LanguageMalayalam Credits Role Artist Music Bombay Ravi Performer KS Chithra Writer ONV Kurup LyricsMalayalamഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദന പൂം പുടവ ചാർത്തിയ രാത്രി (ഇന്ദു) കഞ്ജബാണദൂതിയായ് നിന്നരികിലെത്തി ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു) ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ) മാമുനിയെ മാൻകിടാവായ് മാറ്റും മന്ത്രം നിസരിമരിസ നിസരിമ രിസരി രിമപനിപമ രിമപനി പമപ മപനിസനിപ മപനിസനിരി സനിസ മാമുനിയെ മാൻകിടാവായ് മാറ്റും മന്ത്രം താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു) ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ കുളിരേകുന്നൊരഗ്നിയായ് നീ പടരൂ ..ആ. (എതൊരു) പൂവല്ലാ പൂനിലാവിൻ കിരണമല്ലാ ആ.ആ..ആ. പൂവല്ലാ പൂനിലാവിൻ കിരണമല്ലാ നിൻ തൂമിഴികൾ അനംഗന്റെ പ്രിയബാണങ്ങൾ (ഇന്ദു) Englishindubuṣpaṁ sūḍi nilkkuṁ rātri sandana pūṁ puḍava sārttiya rātri (indu) kañjabāṇadūdiyāy ninnarigilĕtti sañjale nin vibañjiga tŏṭṭuṇartti (indu) elassil anaṁgattiru mandraṅṅaḽ kuṟiccu pŏnnūlil korttīyarayil aṇiyikkaṭṭĕ..ā. (elassil) māmuniyĕ mānkiḍāvāy māṭruṁ mandraṁ nisarimarisa nisarima risari rimabanibama rimabani pamaba mabanisaniba mabanisaniri sanisa māmuniyĕ mānkiḍāvāy māṭruṁ mandraṁ tāmarakkaṇmunagaḽāl pagarttivaccu (indu) edŏrugra tabassvikkuṁ prāṇaṅṅaḽilāgĕ kuḽiregunnŏragniyāy nī paḍarū ..ā. (ĕdŏru) pūvallā pūnilāvin kiraṇamallā ā.ā..ā. pūvallā pūnilāvin kiraṇamallā nin dūmiḻigaḽ anaṁganṟĕ priyabāṇaṅṅaḽ (indu)