Title (Indic)ദും ദും ദും ദുന്ദുഭിനാദം നാദം നാദം WorkVaishali Year1988 LanguageMalayalam Credits Role Artist Music Bombay Ravi Performer Chorus Performer Lathika Performer Dinesh Writer ONV Kurup LyricsMalayalam� ദും ദും ദും ദുന്ദുഭിനാദം നാദം നാദം(2) ദേവ ദുന്ദുഭി തൻ വർഷ മംഗലഘോഷം(2) ഇന്ദ്രധനുസ്സേന്തിവരുന്ന ഘനാഘന സേനകളേ വന്നാലും ഇതിലെ ഇതിലെ ഇതിലെ (വന്നാലും) (ദേവ) ആ.. ചുടുവേനൽക്കൂടാരത്തിൽ മയങ്ങുന്നു ഭൂമി അമൃതം പെയ്തവളെ തഴുകിയുണർത്തൂ അളകങ്ങൾ മാടിയൊതുക്കി കളഭക്കുറി ചർത്തൂ മാലേയക്കുളിരണിയിക്കൂ മാറിടമാകെ ആലൊലം പൂവും പൊന്നും പുടവയും അണിയിക്കൂ (ദും ദും ദും) ആ.. ആവനാഴിയിൽ മന്മഥന്നു മലർശരം നീട്ടി ആയിരം തേന്മാവുകൾ പൂത്തിരി തെറുക്കുന്നു വെൺപിറാവുകൾ മദനമന്ത്രം ഉരുക്കഴിക്കുന്നു മൺകുടങ്ങളിൽ മധുരസോമരസം തുളുമ്പുന്നു കാലമായ് തേന്മാരി പെയ്യും കാലമായ് (ദേവ) ആ.. അംഗരാഗങ്ങളും താലത്തിലേന്തി സുമംഗലിമാരാടും അങ്കണത്തിൽ മാതളത്തൈകളും പൂമണിത്തെന്നലും മാണിക്യച്ചെപ്പും കൊണ്ടമ്മാനം ആക്കയ്യിൽ ഈക്കയ്യിൽ അമ്മാനം ആയിരം ചെപ്പുംകൊണ്ടമ്മാനം അമ്മാനം അമ്മാനം അമ്മാനം (ദേവ) � English� duṁ duṁ duṁ dundubhinādaṁ nādaṁ nādaṁ(2) deva dundubhi tan varṣa maṁgalaghoṣaṁ(2) indradhanussendivarunna ghanāghana senagaḽe vannāluṁ idilĕ idilĕ idilĕ (vannāluṁ) (deva) ā.. suḍuvenalkkūḍārattil mayaṅṅunnu bhūmi amṛtaṁ pĕydavaḽĕ taḻugiyuṇarttū aḽagaṅṅaḽ māḍiyŏdukki kaḽabhakkuṟi sarttū māleyakkuḽiraṇiyikkū māṟiḍamāgĕ ālŏlaṁ pūvuṁ pŏnnuṁ puḍavayuṁ aṇiyikkū (duṁ duṁ duṁ) ā.. āvanāḻiyil manmathannu malarśaraṁ nīṭṭi āyiraṁ tenmāvugaḽ pūttiri tĕṟukkunnu vĕṇbiṟāvugaḽ madanamandraṁ urukkaḻikkunnu maṇguḍaṅṅaḽil madhurasomarasaṁ tuḽumbunnu kālamāy tenmāri pĕyyuṁ kālamāy (deva) ā.. aṁgarāgaṅṅaḽuṁ tālattilendi sumaṁgalimārāḍuṁ aṅgaṇattil mādaḽattaigaḽuṁ pūmaṇittĕnnaluṁ māṇikyaccĕppuṁ kŏṇḍammānaṁ ākkayyil īkkayyil ammānaṁ āyiraṁ sĕppuṁkŏṇḍammānaṁ ammānaṁ ammānaṁ ammānaṁ (deva) �