വൈശാഖ പൂജയ്ക്കു പൂവനം മുഴുവൻ
വൈഡൂര്യ മല്ലികകൾ പുഷ്പിച്ചൂ
ഋതുകന്യകയെ പ്രിയകാമുകനൊരു
തിരുവാഭരണം ചാർത്തിച്ചൂ (വൈശാഖ..)
അണപൊട്ടിയൊഴുകുമീ അനുരാഗനദിയുടെ
അമൃതപുളിനങ്ങളിൽ ആാ..ആാ.. (അണപൊട്ടി..)
ഈ പൂങ്കാറ്റിൽ ഈ പുൽമേട്ടിൽ ഈ വെണ്ണക്കൽപ്പടവിൽ (2)
നിത്യപ്രണയിനി നിൻ തൂമെയ് ഞാൻ കൊത്തിക്കൊണ്ട് പറന്നോട്ടെ?
ആാ..ആാ.. പറന്നോട്ടെ ? (വൈശാഖ..)
വിടരുന്ന പൂക്കളെ വണ്ടുമ്മവയ്ക്കുമീ വികാര സദനങ്ങളിൽ (വിടരുന്ന..)
ഈയിളം കുളിരിൽ ഈ ചന്ദ്രികയിൽ ഈ നാൽപാമര തണലിൽ
പൂർണേന്ദു വദനെ നിൻ പൂമെയ് ഞാൻ പുളകം കൊണ്ട് പൊതിഞ്ഞോട്ടെ ?
ആാ..ആാ.. പൊതിഞ്ഞോട്ടെ ?(വൈശാഖ..)