വൈൻ ഗ്ലാസ്സ് വൈൻ ഗ്ലാസ്സ്
ആയിരമായിരമധരദലങ്ങളിൽ
അമൃതു പകർന്ന വൈൻ ഗ്ലാസ്സ്
വരൂ വാങ്ങൂ നിറയ്ക്കൂ കുടിയ്ക്കൂ
പറന്നു പോകും നിമിഷങ്ങളിനി തിരിച്ചു വരികില്ല
കരഞ്ഞു തേടി നടന്നാലവയെ കണ്ടെത്തുകയില്ല
ഈ മദാലസ നിമിഷത്തിൽ
ഈ മനോജ്ഞ സദനത്തിൽ
നിറഞ്ഞ ലഹരിയിലെന്നോടൊത്തു നൃത്തം വെയ്ക്കൂ (വൈൻ..)
പിരിഞ്ഞു പോകും നവയൗവനമിനി മടങ്ങി വരികില്ല
വിരിഞ്ഞ മൊട്ടുകളിന്നു കൊഴിഞ്ഞാൽ വീണ്ടും വിടരില്ല
ഈ അലൗകിക നിമിഷത്തിൽ
ഈ വികാരസദനത്തിൽ
ഒരിക്കലെങ്കിലുമെന്നോടൊത്തൊരു നൃത്തം വെയ്ക്കൂ (വൈൻ...)