ഗുലുഗുലുഗുലുഗുലു.........
തുള്ളിത്തുള്ളി തുള്ളിത്തുള്ളി തുള്ളിത്തുള്ളിവാ
തുള്ളിത്തുള്ളി തുള്ളിത്തുള്ളിവാ ചെല്ലച്ചെറുമാനെ
കുണുങ്ങിവാ ഇണങ്ങിവാ കുതിച്ചുവാ കുളമ്പടിച്ചുവാ
തുള്ളിത്തുള്ളി തുള്ളിത്തുള്ളിവാ ചെല്ലച്ചെറുമാനെ
കുണുങ്ങിവാ ഇണങ്ങിവാ കുതിച്ചുവാ കുളമ്പടിച്ചുവാ
കുതിച്ചുവാ കുളമ്പടിച്ചുവാ
പുള്ളിത്തോലുടുപ്പാരുതന്ന് - ആരുതന്ന് ആരുതന്ന്(2)
പുള്ളിത്തോലുടുപ്പാരുതന്ന്
പൊന്നമ്പുള്ള കൊമ്പുകളാരുതന്ന് - ആരുതന്ന് ആരുതന്ന്
ചാഞ്ചക്കം ചാഞ്ചക്കം തുള്ളാട്ടത്തിന്
ചന്ദനപ്പൂങ്കുളമ്പാരുതന്ന് (ചാഞ്ചക്കം)
ആരുതന്ന് നിനക്കാരുതന്ന്(2)
( തുള്ളി)
ഓ..ഓ ..ഓ.
കാട്ടില്ത്തിനയുണ്ട് തേനുണ്ട്
കാട്ടരുവിയിലോളത്തുടി മേളമുണ്ട്(കാറ്റില്‍)
കണ്ണവം കാട്ടിലെ തേവി നീരാടുന്ന
കണ്ണാടിത്തെളിനീറ്റില്‍ കുളിരുണ്ട്(കണ്ണാടി)
കാടായ കാടെല്ലാം കണ്ടുവായോ
മേടായ മേടെല്ലാം മേഞ്ഞുവായോ (കാടായ)
കറുകപ്പുല്ലരികൊണ്ടു കഞ്ഞിവെച്ച്
വയറു നിറച്ചും കുടിച്ചുവായോ(2)
(തുള്ളി)
കാട്ടിലേക്കിളമാന് കുതിച്ചുപാഞ്ഞു
കാറ്റിനോടൊത്തു കുതിച്ചുപാഞ്ഞു
മണ്ണും മാനവും കണ്ണു മിഴിച്ചപ്പോള്‍
പിന്നെയാ മാനിനെ കണ്ടില്ല
കണ്ടില്ലിളമാനെ കണ്ടില്ല
കാടിന്റെ പൊന്മകനെ കണ്ടില്ല
കാറ്റിന്റെ തേരൊച്ച കേട്ടു ദൂരെ
കാട്ടുകിളിയും കരഞ്ഞു ദൂരെ