ഇന്ദൂ പൂര്‍ണ്ണേന്ദൂ.........
ഇന്ദു പൂര്‍ണ്ണേന്ദൂ വിണ്ണിന് നിറുകയില്‍
സ്നേഹാംഗുലികളാല് ഇന്നാരോ ചാര്‍ത്തിയ ബിന്ദു
മൂകമെന് പ്രേമ സംഗീതധാരയില്‍
പൂവിടും സ്വരബിന്ദു നീയൊരു സുസ്വരബിന്ദു
നിന് പൊന്‍കവിളില്‍ ..........
നിന് പൊന്കവിളിലും ഏതൊരു കാമുകചുംബനത്തിന്
ശ്യാമബിന്ദു
ലജ്ജാവിവശയായ് നില്‍പ്പതെന്തേ
പ്രിയദര്‍ശിനിയാം ശാരദേന്ദു
നില്ക്കൂ ഒരുനിമിഷം പ്രേമഭിക്ഷുവിന് മൊഴിയിതു കേള്‍ക്കൂ
നിന്മുഖം കാണുവാന്‍ മാത്രമീരാവിലും
ചെമ്പനീര്പ്പൂക്കളുണര്ന്നു
നിന് നിറനിര്വൃതിയാകും നിലാവിലെന്‍
നെഞ്ചിലെ പ്രാക്കളുണര്ന്നു
നില്ക്കൂ ഒരുനിമിഷം പ്രേമഭിക്ഷുവിന് പാട്ടിതു കേള്‍ക്കൂ