Utrattaadiyil ucca tirinyanyaappol

ഉത്രട്ടാതിയില്‍ ഉച്ച തിരിഞ്ഞപ്പോള്‍
Year
Language

ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍
വട്ടക്കായലില്‍ വള്ളംകളി
പുല്ലാനിവരമ്പത്തു കളികാണാന്‍ എന്റെ
കല്യാണച്ചെറുക്കനും ഞാനും പോയ്
(ഉത്രട്ടാതിയില്‍..)

അഞ്ജനക്കണ്ണിന്റെ തിളക്കം കണ്ടപ്പോള്‍
അങ്ങേതില്‍ പെണ്ണുങ്ങള്‍ കളിയാക്കീ
കളിയാക്കീ എന്നെ കളിയാക്കീ
കണ്ണാടിക്കവിളിലെ സിന്ദൂരം കണ്ടപ്പോള്‍
കിന്നാരം പറഞ്ഞവര്‍ ചിരിതൂകി
ചിരിതൂകി അവർ ചിരിതൂകി...
(ഉത്രട്ടാതിയില്‍..)

കായല്‍ തിരകള്‍ക്കു കുമ്മിയടി എന്റെ
കളിത്തോഴിമാര്‍ക്കോ കൂട്ടച്ചിരി
കൂട്ടച്ചിരി....കൂട്ടച്ചിരി
ഞാനൊന്നു നോക്കിയപ്പോള്‍ മണിമാരന്‍ തന്റെ
കണ്ണിന്റെ മണികളില്‍ ഓണക്കളി
ഓണക്കളി..ഓണക്കളി.....
(ഉത്രട്ടാതി....)

utraṭṭādiyil uccadiriññappoḽ
vaṭṭakkāyalil vaḽḽaṁkaḽi
pullānivarambattu kaḽigāṇān ĕnṟĕ
kalyāṇaccĕṟukkanuṁ ñānuṁ poy
(utraṭṭādiyil..)

añjanakkaṇṇinṟĕ tiḽakkaṁ kaṇḍappoḽ
aṅṅedil pĕṇṇuṅṅaḽ kaḽiyākkī
kaḽiyākkī ĕnnĕ kaḽiyākkī
kaṇṇāḍikkaviḽilĕ sindūraṁ kaṇḍappoḽ
kinnāraṁ paṟaññavar siridūgi
siridūgi avar siridūgi...
(utraṭṭādiyil..)

kāyal tiragaḽkku kummiyaḍi ĕnṟĕ
kaḽittoḻimārkko kūṭṭacciri
kūṭṭacciri....kūṭṭacciri
ñānŏnnu nokkiyappoḽ maṇimāran danṟĕ
kaṇṇinṟĕ maṇigaḽil oṇakkaḽi
oṇakkaḽi..oṇakkaḽi.....
(utraṭṭādi....)