അറിയില്ലേ റഹേലയെ അനുജത്തി റഹലീബയെ
യുഗമരച്ചില്ലയില് പൂത്തു പരിമളം വീശും
ഇരുപിടപ്പൂവുകളേ
താരുണ്യം കത്തും സഹോദരികള്‍
ആരണ്യരമ്യ ശുഭഗതകള്
യൌവനം ചാലിച്ചെഴുതും അഭിരാമ
ഭാവഗീതങ്ങള്‍ പുളകാങ്കുരങ്ങള്‍
അശ്ശൂര്യ ഗോത്രക്കാര്‍ ഓടിവന്നു
ബാബേല്ക്കാര് കൂട്ടം ചേര്ന്നോടിവന്നു
കല്‍ദിയര്‍ പിഹ്ഹാഗ്യര് ശോവ്യരും കാവ്യരും
കാമാന്ധരായ് മുന്നില്‍ വന്നടിഞ്ഞു
മൃദുമേനി കൈകൊണ്ടവര്‍ തഴുകി
ലഹരിപ്പതയില് അവര്‍ മുഴുകി
പൊത്തിപ്പിടിച്ചവര്‍ പൊന്നേ പിന്നെവന്നു
വേശ്യാ വേശ്യാ എന്നപഹസിച്ചു