Title (Indic)നായകനാരു WorkUdhyana Lakshmi Year1976 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Sreekumaran Thampi LyricsMalayalamനായകനാര് പ്രതിനായകനാര് നാടകത്തിൽ നർത്തകിയാം നായികയാര് അണിയറയിൽ വാഴും ചെകുത്താന്മാർ അരങ്ങത്തു വന്നാൽ ദൈവങ്ങൾ (നായകനാര്..) സത്യമെന്ന സുന്ദരിക്കു വയസ്സായി സൽക്കാരം നൽകുവാൻ കഴിയാതെയായ് പുരാണങ്ങളുറങ്ങുന്നു പുണ്യചിന്ത മയങ്ങുന്നു നാണയത്തിലൊളിക്കുന്നു നന്മ തിന്മകൾ നന്മ തിന്മകൾ (നായകനാര്..) മദിര തന്ന ലഹരിധാര ധനമാക്കി വാഗ്ദാനം വിൽക്കുവാൻ നിശകൾ തേടി നാടകം നീ തുടർന്നാലും നാളെയെ നീ മറന്നാലും തകരാറായ് രജനി തീർത്ത കൂടാരം കൂടാരം (നായകനാര്...) Englishnāyaganār pradināyaganār nāḍagattil narttagiyāṁ nāyigayār aṇiyaṟayil vāḻuṁ sĕguttānmār araṅṅattu vannāl daivaṅṅaḽ (nāyaganār..) satyamĕnna sundarikku vayassāyi salkkāraṁ nalguvān kaḻiyādĕyāy purāṇaṅṅaḽuṟaṅṅunnu puṇyasinda mayaṅṅunnu nāṇayattilŏḽikkunnu nanma tinmagaḽ nanma tinmagaḽ (nāyaganār..) madira tanna laharidhāra dhanamākki vāgdānaṁ vilkkuvān niśagaḽ teḍi nāḍagaṁ nī tuḍarnnāluṁ nāḽĕyĕ nī maṟannāluṁ tagarāṟāy rajani tīrtta kūḍāraṁ kūḍāraṁ (nāyaganār...)