Aadilaksmi

ആദിലക്ഷ്മി
Year
Language

ആദിലക്ഷ്മി ധാന്യലക്ഷ്മി
ധൈര്യലക്ഷ്മി ധനലക്ഷ്മി
വിജയലക്ഷ്മി വിദ്യാലക്ഷ്മി
വരലക്ഷ്മി ശുഭലക്ഷ്മി

അംബികേ നിന്‍ പദകമലം
അഭയമലരായി വിടരേണം
തമ്പുരാട്ടി നിന്റെ നടയില്‍
സങ്കടങ്ങള്‍ മറയണം

ജീവശംഖിന്‍ നാദമായി
ഗാനപല്ലവി കേള്‍ക്കണം
ദുഃഖപുഷ്പം കൊണ്ടുതീര്‍ക്കും
രക്തപുഷ്പാഞ്ജലിയിതാ

വിശ്വമായേ ഞങ്ങള്‍ നിന്റെ
കര്‍പ്പൂരത്തിരി നാളങ്ങള്‍
ആത്മനാളിക ധൂമമാക്കിയ
അഷ്ടഗന്ധത്തളികകള്‍

ādilakṣmi dhānyalakṣmi
dhairyalakṣmi dhanalakṣmi
vijayalakṣmi vidyālakṣmi
varalakṣmi śubhalakṣmi

aṁbige nin padagamalaṁ
abhayamalarāyi viḍareṇaṁ
tamburāṭṭi ninṟĕ naḍayil
saṅgaḍaṅṅaḽ maṟayaṇaṁ

jīvaśaṁkhin nādamāyi
gānaballavi keḽkkaṇaṁ
duḥkhabuṣpaṁ kŏṇḍudīrkkuṁ
raktabuṣpāñjaliyidā

viśvamāye ñaṅṅaḽ ninṟĕ
karppūrattiri nāḽaṅṅaḽ
ātmanāḽiga dhūmamākkiya
aṣṭagandhattaḽigagaḽ