എഴരവെളുപ്പിനുണര്‍ന്നവരേ എന്റെ സഖിമാരേ
എന്തിനെന്നെ പൊന്നണിയിച്ചൂ
മന്ത്രകോടിയുടുപ്പിച്ചൂ?
എന്പ്രിയനില്ലാത്ത പന്തലില്‍ ചെല്ലുമ്പോള്‍
എന്തിനീ സ്വയംവരഹാരം?
എനിക്കെന്തിനീ സ്വയംവരഹാരം?
ബലികൊടുക്കാന്‍ കൊണ്ടുപോകുമ്പൊളെന്തിനീ
തിലകവും താലവും തോഴീ?
എഴരവെളുപ്പിനുണര്‍ന്നവരേ എന്റെ സഖിമാരേ
എന്തിനെന്നെ പൊന്നണിയിച്ചൂ
മന്ത്രകോടിയുടുപ്പിച്ചൂ?
എന്റെ കിനാവിന്റെ പട്ടടകൂട്ടുമ്പോള്
എന്തിനീ മംഗളഗീതം?
പുറത്തെന്തിനീ മംഗളഗീതം?
പിടയുമെന്നാത്മാവിന് ചിറകടിയൊച്ചകള്‍
പ്രിയതമന് കേള്‍ക്കുമോ തോഴി?
എഴരവെളുപ്പിനുണര്‍ന്നവരേ എന്റെ സഖിമാരേ
എന്തിനെന്നെ പൊന്നണിയിച്ചൂ
മന്ത്രകോടിയുടുപ്പിച്ചൂ?