കടക്കണ്ണിൻ മുന കൊണ്ടു കത്തെഴുതി പോസ്റ്റു ചെയ്യാൻ
ഇടയ്ക്കിടെ വേലിക്കൽ വരുന്ന ബീവി
നടക്കുമ്പോൾ എന്തിനാണൊരു തിരിഞ്ഞുനോട്ടം - നിന്റെ
പടിഞ്ഞാറേ വീട്ടിലേക്കൊരു പരൽമീൻ ചാട്ടം (കടക്കണ്ണിൻ)
കുടമുല്ല വളപ്പിലെ കുറിഞ്ഞിത്തത്തേ - നിന്റെ
കളിക്കുട്ടി ചെറുപ്രായം കഴിഞ്ഞു മുത്തേ
ചിരിക്കണ്ട കളിക്കണ്ട ചിരിക്കുടുക്കേ - നാളെ
കിഴക്കുന്നു വരുന്നുണ്ടു നിനക്കൊരുത്തൻ
മണമുള്ള കടലാസ്സിൽ കുറിപ്പുമായി ഇന്നലെ
മണിച്ചുണ്ടൻ മാഞ്ചോട്ടിൽ ഇരിപ്പു കണ്ടേ
പഠിച്ചപ്പോൾ ഒരുത്തിതൻ പളുങ്കണി കവിളത്തു
പനം തെറ്റിപ്പൂവിന്റെ തുടുപ്പു കണ്ടേ
പുരയ്ക്കുള്ളിൽ പുതുമാരൻ കൊതിയോടെ ഇരിക്കുമ്പോൾ
കരിവള കിലുക്കി നീ ഗരം ചായ കൊടുക്കുമ്പോൾ
കരം വീശി അവൻ നിന്നെ പിടിക്കുമ്പോൾ പിടയും നീ
കരയിലേക്കെടുത്തിട്ട കരിമീൻ പോലെ
(കടക്കണ്ണിൻ)