(പു) മുങ്ങാതെ കിട്ടിയ മുത്തല്ലേ നീ പൂമീന്‍ കണ്ണാളേ (2)
മാടിവിളിക്കണ് മാടം നിന്നെ വായോ പെണ്ണാളേ
ശംഖിന് വടിവുള്ള നിന്റെ ചങ്കിന്നഴകു് ഞാന്‍ കണ്ടേ
ഓമനിക്കാന്‍ പൂതിയുണ്ടേ വന്നാട്ടേ
(പു) നിന്റെ പമ്പരക്കണ്ണുകളില് സ്നേഹനൊമ്പരപ്പൂവിതളു്
കടല്‍ മകളേ
(നിന്റെ )
നിന്നെ കണ്ടാല്‍ പാട്ടുണരും പാട്ടിനെന്നുള്ളം താളമിടും (2)
ആരുയിരേ പൂങ്കുളിരേ
കോളു് കൊണ്ടേ ഉള്ക്കടലു് കോരിത്തരിപ്പാലേ
ഓളം നിലച്ചാലും മോഹം അടങ്ങൂല ഓ ഹോ
(സ്ത്രീ) ഓളം തുളുമ്പണ മോഹക്കടലിലെ ഓടം നീയല്ലേ
താനേ തുടിക്കണ നെഞ്ചിലെ പാട്ടിന് തേനും നീയല്ലേ
നീലക്കടലിന്റെ വീതി നിന്വിരിമാറിനുമുണ്ടേ
ചാഞ്ഞുറങ്ങാന് മാറിലിടം തന്നാട്ടേ
(പു) മുങ്ങാതെ കിട്ടിയ മുത്തല്ലേ നീ പൂമീന്‍ കണ്ണാളേ
മാടിവിളിക്കണ് മാടം നിന്നെ വായോ പെണ്ണാളേ
(സ്ത്രീ) നിന്റെ ഓമനച്ചിന്തുകളില് നീലത്താമരച്ചന്തമുണ്ടേ
കതിരഴകേ
(നിന്റെ ഓമന )
നിന്നെ കണ്ടാല്‍ നെഞ്ചിടറും നെഞ്ചില്‍ പൂന്തേന്‍ ഓളമിടും (2)
ആറ്റക്കിളീ കൂട്ടിനു വാ
കോളുകൊണ്ടേ ഉള്ക്കടലു് കോരിത്തരിപ്പാലേ
ഓളം നിലച്ചാലും മോഹം അടങ്ങൂല ഓ ഓ
(പു) മുങ്ങാതെ കിട്ടിയ മുത്തല്ലേ നീ പൂമീന്‍ കണ്ണാളേ
(സ്ത്രീ) താനേ തുടിക്കണ നെഞ്ചിലെ പാട്ടിന് തേനും നീയല്ലേ
ശംഖിന് വടിവുള്ള നിന്റെ ചങ്കിന്നഴകു് ഞാന്‍ കണ്ടേ
ഓമനിക്കാന്‍ പൂതിയുണ്ടേ വന്നാട്ടേ
മുങ്ങാതെ കിട്ടിയ മുത്തല്ലേ നീ പൂമീന്‍ കണ്ണാളേ
(സ്ത്രീ) താനേ തുടിക്കണ നെഞ്ചിലെ പാട്ടിന് തേനും നീയല്ലേ