കൊള്ളിമീന്‍ കോറിയ വാനത്തു്
വെള്ളിയുദിക്കണ നേരത്തു്
കൊള്ളിമീന്‍ കോറിയ വാനത്തു്
വെള്ളിയുദിക്കണ നേരത്തു്
എന്നുള്ളില്‍ നീന്തണ സ്വര്‍ണ്ണമീനേ നിന്നെ
ഏഴു കടലിലും തേടി ഞാന്‍ (2)
ആകാശത്തപ്പനു് കടലമ്മയ്ക്കൊരു
പുടവകൊടുക്കാന്‍ പൂതി
ഒന്നു കെട്ടിപ്പിടിക്കാന്‍ പൂതി
(ആകാശത്തപ്പനു് )
രാവിന്റെ പുള്ളിപ്പുടവയും നീട്ടി (2)
മേലേയിരിപ്പാണു് കരഞ്ഞിരിപ്പാണു്
മൂപ്പന്‍ കരഞ്ഞിരിപ്പാണു്
ഓ...
(കൊള്ളിമീന്‍ )
ഓളഞൊറിവെച്ച് മിന്നിത്തിളങ്ങണ
നീലമേലാടയും ചുറ്റി
നല്ല പൂനുരപ്പുഞ്ചിരി പാറ്റി
(ഓളഞൊറിവെച്ച് )
തുള്ളിക്കളിക്കും കടലിനെ നോക്കി (2)
നീറിയിരിപ്പാണു് തേങ്ങിയിരിപ്പാണു്
മൂപ്പന്‍ തേങ്ങിയിരിപ്പാണു്
ഓ...
(കൊള്ളിമീന്‍ )