തെറ്റ് ...തെറ്റ് ...
ഇത് തുടങ്ങിയതെന്നോ എവിടെയോ
യഹോവയുടെ ശില്പശാലയിലോ
ഏദന്‍ തോട്ടത്തിലോ (തെറ്റ്)
മഗ്ദലനയിലെ തെരുവില്‍ വച്ചോ
മാലിനീതടത്തില്‍ വച്ചോ (മഗ്ദല)
മാംസം മാംസത്തിനാദ്യത്തെ തെറ്റിന്റെ
മാദക മധുപാത്രം നല്കി - കയ്യില്‍
മാദക മധുപാത്രം നല്കി
ആ തെറ്റ് ജയിക്കുന്നു
ചരിത്രം ആവര്‍ത്തിക്കുന്നു (തെറ്റ്)
കല്പതരുലതാ ഗൃഹത്തില്‍ വച്ചോ
കാളിന്ദി സരസ്സില്‍ വച്ചോ (കല്പ)
കാമം കാമത്തിനാദ്യത്തെ തെറ്റിന്റെ
കൈവിരലടയാളം നല്കി - മാറില്‍
കൈവിരലടയാളം നല്കി
ആ തെറ്റ് ജയിക്കുന്നു
ചരിത്രം ആവര്‍ത്തിക്കുന്നു (തെറ്റ്)