Title (Indic)കുന്നുമ്പുറത്തൊരു മിന്നലാട്ടം WorkThettu Year1971 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Vayalar Ramavarma LyricsMalayalamകുന്നുമ്പുറത്തൊരു മിന്നലാട്ടം കുഞ്ഞുണരമ്മിണിക്കുഞ്ഞുണര് കുന്നത്തെ ചന്ദ്രനോ അമ്പിളിമാമനോ കുഞ്ഞിന്റച്ഛനോ ആരാരോ കുന്നത്തെ തേവരാണെങ്കില്‍ കണ്ടാല്‍ കണ്ടെന്നുപോലും നടിക്കൂലാ... കാലുപിടിച്ചാലും കൈകൂപ്പിനിന്നാലും കണ്ണേലൊന്നു തൊറക്കൂലാ അമ്പിളിമാമനാണെങ്കില് കണ്ടാല്‍ അമ്മിണിക്കുഞ്ഞിനെയറിയൂലാ പോകുന്നിടത്തൊക്കെ പിന്നാലെ ചെന്നാലും നേരം വെളുക്കുമ്പോ കാണൂലാ കുഞ്ഞിന്റെയച്ഛനാണെങ്കില് അയ്യാ കുഞ്ഞിനെ താഴത്തു നിര്ത്തൂലാ പൊന്നുമ്മ മേടിക്കും പൂണാരംചൂടിക്കും വന്നാലൊരിക്കലും പോകൂലാ കുന്നുമ്പുറത്തൊരു മിന്നലാട്ടം കുഞ്ഞുണരമ്മിണിക്കുഞ്ഞുണര് കുന്നത്തെ ചന്ദ്രനോ അമ്പിളിമാമനോ കുഞ്ഞിന്റച്ഛനോ ആരാരോ ആരാരോ ആരാരോ ആരാരോ ആരാരോ Englishkunnumbuṟattŏru minnalāṭṭaṁ kuññuṇarammiṇikkuññuṇar kunnattĕ sandrano ambiḽimāmano kuññinṟacchano ārāro kunnattĕ tevarāṇĕṅgil kaṇḍāl kaṇḍĕnnuboluṁ naḍikkūlā... kālubiḍiccāluṁ kaigūppininnāluṁ kaṇṇelŏnnu tŏṟakkūlā ambiḽimāmanāṇĕṅgil kaṇḍāl ammiṇikkuññinĕyaṟiyūlā pogunniḍattŏkkĕ pinnālĕ sĕnnāluṁ neraṁ vĕḽukkumbo kāṇūlā kuññinṟĕyacchanāṇĕṅgil ayyā kuññinĕ tāḻattu nirttūlā pŏnnumma meḍikkuṁ pūṇāraṁcūḍikkuṁ vannālŏrikkaluṁ pogūlā kunnumbuṟattŏru minnalāṭṭaṁ kuññuṇarammiṇikkuññuṇar kunnattĕ sandrano ambiḽimāmano kuññinṟacchano ārāro ārāro ārāro ārāro ārāro