ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി....ത്രിശൂലമില്ലാത്ത ഭദ്രകാളി...
ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി ത്രിശൂലമില്ലാത്ത ഭദ്രകാളി
ആണുങ്ങളില്ലാത്ത രാജ്യത്തെ അല്ലിറാണി പോലത്തെ രാജാത്തി...
അല്ലിറാണി പോലത്തെ രാജാത്തി....
മുടിചൂടാമന്നവന്റെ പ്രിയസന്തതി...മൂളിയലങ്കാരിയുടെ വക്രബുദ്ധി...
എള്ളുകൊറിച്ചാൽ എള്ളോളം...എടീ...പെണ്ണൊരുമ്പെട്ടാൽ പെണ്ണോളം...
ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി....
ത തൃക്ട്താന തൃക്ട്താന തൃക്ട്താന തൃക്ട്താന തമ്പുരാട്ടി...
ത്രിശൂലമില്ലാത്ത ഭദ്രകാളി...
ത തൃക്ട്താന തൃക്ട്താന തൃക്ട്താന തൃക്ട്താന ഭദ്രകാളി...
ആണുങ്ങളില്ലാത്ത രാജ്യത്തെ അല്ലിറാണി പോലത്തെ രാജാത്തി...
അല്ലിറാണി പോലത്തെ രാജാത്തി....
മുടിയിൽ കൊടികുത്തി വാഴുമധർമ്മത്തിൻ മുഖപടങ്ങൾ ഞാനഴിച്ചു മാറ്റും
നിങ്ങൾക്ക് ഞാനൊരു തെമ്മാടി...പക്ഷെ നീതിയ്ക്കു ഞാനൊരു പോരാളി
സത്യധർമ്മങ്ങൾക്കെന്നും ഞാൻ തേരാളി....