�സ്വര്‍ണ്ണത്തേരില്‍ ചൈത്രം വന്നു
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
സ്വര്‍ണ്ണത്തേരില്‍ ചൈത്രം വന്നു - ഞാനും വന്നു ഞാനും വന്നു
മോഹത്തേരില് ജീവന് വന്നു - എന്നേ തേടി എന്നേ തേടി
സ്വര്‍ണ്ണത്തേരില്‍ ചൈത്രം വന്നു - ഞാനും വന്നു ഞാനും വന്നു
മോഹത്തേരില് ജീവന് വന്നു - എന്നേ തേടി എന്നേ തേടി
അരിമുല്ല പൂത്തു അരളികള്‍ പൂത്തു അമര നന്ദന വനി
അഭിരാമം ആയി (൨) - ആ .........................
മനോമോഹിനി നീ ചാരേ വന്നാലും - അ....... - അ...........
അരിമുല്ല പൂത്തു അരളികള്‍ പൂത്തു അമര നന്ദന വനി
അഭിരാമം ആയി (൨)
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
എന്റെ മനം എന്തേ തളിര് ചൂടും തരുവായ്
ലതാവിലോലേ നിന്റെ പൂമേനി പുണര്‍ന്നു
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
എന്റെ മനം എന്നേ നിന്നേ ചേര്‍ന്നു പടര്‍ന്നു
ഇതാ നികുഞ്ചം വീണ്ടും പുഷ്പതല്പം ഒരുക്കി
നീ തളിരായ് പൂവായ് ഫലമായ് എന്റെ മാനസ വല്ലരിയില്‍
നീ മഞ്ചുള മാദക മഞ്ചരി എന്റെ ജീവിത വാടികയില്‍
ഞാന്‍ മധുവായ് മണമായ് ഹരമായ് നിന്റെ ഭ്രാന്തവിലാസം അതില്‍
ഞാന്‍ നര്‍ത്തന ലാലസ ലയനം നിന്റെ സംഗീത ധ്വനിയില്‍
പുഷ്പത്തേരില് കാമന് വന്നു - താരമ്പെയ്തു താരമ്പെയ്തു
നിന്നെ തേടി സ്വപ്നം വന്നു - എന്റെ മോഹം എന്റെ മോഹം
അരിമുല്ല പൂത്തു അരളികള്‍ പൂത്തു അമര നന്ദന വനി
അഭിരാമം ആയി (൨)
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
നീല ലോല പീലി ചിമ്മി അടുത്തണഞ്ഞപ്പോള്
തന്ത്രി മുറുക്കി തന്നു ഞാന്‍ എന്റെ വിപഞ്ചി
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
പാടും എന്റെ വീണ നിന്റെ മോഹന ഗാനങ്ങള്‍
ഇതാ വളര്‍ന്നു വീണ്ടും പ്രേമാര്‍ദ്രം ഹൃദയം
നീ രതിയില്‍ രസമോ മദമോ എന്റെ മനസ്സില്‍ മണിയറയില്‍
നീ ജ്വലന ജാഗര ചലനം എന്റെ പ്രണയ വികാരത്തില്‍
ഞാന്‍ സ്വരമായ് ശ്രുതിയായ് ലയമായ് നിന്റെ മാണിക്യ വീണയിതില്‍
ഞാന്‍ ഭാസുര ഭജന ഭരിത നിന്റെ മനസ്സിന് തിരുനടയില്‍
അരിമുല്ല പൂത്തു അരളികള്‍ പൂത്തു അമര നന്ദന വനി
അഭിരാമം ആയി (൨) � അ �.....................
മനോമോഹിനി നീ ചാരേ വന്നാലും അ ..............
വര്‍ഷം വര്‍ഷം സ്നേഹ വര്‍ഷം എന്‍ മനസ്സില്‍
ഹര്‍ഷം ഹര്‍ഷം പ്രേമ ഹര്‍ഷം എന്‍ കരളില്‍ (൨)
വര്‍ഷം വര്‍ഷം സ്നേഹ വര്‍ഷം എന്‍ മനസ്സില്‍
ഹര്‍ഷം ഹര്‍ഷം പ്രേമ ഹര്‍ഷം എന്‍ കരളില്‍ (൨)