കുടയോളം ഭൂമി കുടത്തോളം കുളിര്
കുളിരാം കുരുന്നിലെ ചൂട്
നുരയിടും പത പതയിടും നുര
തിരമാലപ്പെണ്ണിന്റെ ചേല്
(കുടയോളം)
പൂമാന മുറ്റത്തെ പൂപ്പട കണ്ടേ
മൂവന്തിയോരത്തെ പന്തല്‍ കണ്ടേ
അരികിൽ അമ്പിളിമൊട്ട്
മൊട്ടിൽ അഞ്ജനചെപ്പ്
അരികിലൊരമ്പിളിമൊട്ട്
മൊട്ടിലൊരഞ്ജന ചെപ്പ്
മടിയിൽ കിലുങ്ങണ മുത്ത്
മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
(കുടയോളം)
താലത്തിൽ നീട്ടിയ ചന്ദനം തൊട്ടേ
താളത്തിൽ ചാലിച്ച മഞ്ഞളും തന്നേ
കരളിൽ നന്ദുണിപ്പാട്ട്
കവിളിൽ കുങ്കുമക്കൂട്ട്
കരളിൽ നന്ദുണിപ്പാട്ട്
കവിലിൽ കുങ്കുമക്കൂട്ട്
ഉള്ളിൽ പതയുന്ന തേന്‍
മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
(കുടയോളം)