ഒന്നിങ്ങു വന്നെങ്കില്‍ - ഒന്നെന്നെ കണ്ടെങ്കില്‍
ഒന്നിങ്ങു വന്നെങ്കില്‍ ഒന്നെന്നെ കണ്ടെങ്കില്‍
മാഴ്കുമെന് തൂമുഖം മാരന് കൈകൊണ്ടു
മാറത്തണച്ചെങ്കില് - ഒന്നിങ്ങു വന്നെങ്കില്‍
വെണ്ണിലാപ്പുഞ്ചിരിയാല് എന്റെ
കണ്ണുകളൊപ്പിയെങ്കില്
കട്ടിയിരുമ്പൊത്ത കൈകളാലീക്കോട്ട
വെട്ടിപ്പൊളിച്ചെങ്കില്‍ - ഒന്നിങ്ങു വന്നെങ്കില്‍
വീറൊത്ത വിരിമാറും ആ
മാറത്തെ പൂഞ്ചുണങ്ങും
പൊന്നൊളിമേനിയും മുല്ലപ്പൂ പല്ലും
പുന്നാരപ്പുഞ്ചിരിയും
കാണാനെന്തു ദാഹം ദര്‍ശനം
കൈവരാനെന്തു മോഹം
കാണാനെന്തു ദാഹം ദര്‍ശനം
കൈവരാനെന്തു മോഹം..
കണ്ണീരിന് പൂക്കളാല്‍ പൂജിച്ചു പൂജിച്ചു
കാത്തിരിക്കുന്നു ഞാന്‍
കാത്തിരിക്കുന്നു ഞാന്‍.