വടക്കിനിത്തളത്തിലെ വളര്‍ത്തുതത്ത
ഇന്നു വരും രമണനെന്നു വിളിച്ചു ചൊല്ലി.. (വടക്കിനി.. )
അപ്പോള്‍ മനസ്സും പുരികവും തുടിച്ചു തുള്ളി..
മനസ്സും പുരികവും തുടിച്ചു തുള്ളി...
നേരത്തേ മേല്‍ കഴുകി നേരിയതുടുത്തെന്റെ
നെന്മണി താലിമാല ധരിച്ചു.. (നേരത്തേ.. )
പ്രിയന് ഒന്നിങ്ങു വന്നെങ്കില്‍ ഒന്നിച്ചിരുന്നെങ്കില്‍
എന്നു ഞാന്‍ വീണ്ടും വീണ്ടും കൊതിച്ചു...
(വടക്കിനി... )
ചങ്ങലവട്ടയിലെ നാളവുമെന്നെ പോലെ
ചഞ്ചലയായി നിന്നു വിറച്ചു.. (ചങ്ങല.. )
ആരോ അന്താഴം തള്ളി പടിവാതിലടച്ചപ്പോള്
വീണ്ടും ഞാന്‍ കരള്‍ പൊട്ടിക്കരഞ്ഞു...
(വടക്കിനി... )