ഇല്ലം നിറ വല്ലം നിറ
ഇല്ലം നിറ വല്ലം നിറ അല്ലിപ്പൂത്താലി നിറ
നീരാടും കുളങ്ങരെ നീന്തിക്കുളിക്കണ
ഈരാറു സുന്ദരിമാര്‍ക്കു പൂത്തിരുവാതിര
(ഇല്ലം നിറ വല്ലം നിറ.....)
ആ...ആ.......
ഇല്ലം നിറ വല്ലം നിറ
ഇല്ലം നിറ വല്ലം നിറ അല്ലിപ്പൂത്താലി നിറ
നീരാടും കുളങ്ങരെ നീന്തിക്കുളിക്കണ
ഈരാറു സുന്ദരിമാര്‍ക്കു പൂത്തിരുവാതിര
വാരിണിപ്പൂങ്കവിളില് വയനാടന്‍ മഞ്ഞള്‍ തേച്ചു
ഏഴിമല ചന്ദനത്താല്‍ പൊട്ടുകുത്തി
നല്ല ഏഴാംകടലോടി വന്ന പട്ടും ചാര്‍ത്തി
പൊന്നിലഞ്ഞി കൊമ്പിന് മേലെ പൊന്നൂഞ്ഞാലാ...
പൊന്നൂഞ്ഞാലാ....
കന്നല്ക്കണ്ണിമാരൊത്തു പൊന്നൂഞ്ഞാലാടും നേരം
മന്ദാര മലര്ശരക്കാവിലുത്സവം എന്റെ
സുന്ദരിമണിക്കിന്നു പൂത്തിരുവാതിര...
പൊന്നിലഞ്ഞി കൊമ്പിന് മേലെ പൊന്നൂഞ്ഞാലാ...
പൊന്നൂഞ്ഞാലാ....
കളിപ്പന്തടിയെടീ കരിങ്കുഴലീ വളയിട്ട കയ്യാല്‍ വലംകയ്യാല്‍
വീരാളിപ്പട്ടാട ഇളകട്ടേ....വീരാളിപ്പട്ടാട ഇളകട്ടേ...
വിരിമാര്ത്തടമൊന്നുലയട്ടേ
കളിപ്പന്തടിയെടീ കരിങ്കുഴലീ വളയിട്ട കയ്യാല്‍ വലംകയ്യാല്‍
തെക്കറ്റത്ത് നില്ക്കും തേന്മാവിന് തയ്യിനു മുറ്റത്തെ മുല്ല മുറപ്പെണ്ണ്
പറശ്ശിനിക്കടവിലെ അമ്പലത്തില്‍ വെളുപ്പാന്‍ കാലത്തു കല്ല്യാണം
കളിപ്പന്തടിയെടീ കരിങ്കുഴലീ വളയിട്ട കയ്യാല്‍ വലംകയ്യാല്‍.....