Taarattilum taruvilum

താരത്തിലും തരുവിലും
Work
Year
Language

tharathilum tharuvilum tharilum
താരത്തിലും തരുവിലും താരിലും
പുലരി വിടരുന്ന നേരമടരും മഞ്ഞുതുള്ളിയിലും
ഈടുറ്റ പാറയിലുമിടറുന്ന തെന്നലിലു-
മൊഴുകുന്ന ചൂര്‍ണിയിലുമമരും പരംപൊരുളെ
അരവിന്ദബിംബമധുരപ്രഭാകന്ദളവും
അനിലന്റെ വിശ്വവിജയാനന്ദഗീതവും
ആദിമദ്ധ്യാന്തമറിയാത്ത വാനില്‍
വര്‍ണ്ണഭേദഭാവങ്ങളും നിന്‍ കലാവിദ്യകള്‍!
ഗാനങ്ങളില്‍ രാഗഭാവങ്ങളായ്‌,
ജീവവാനങ്ങളില്‍ സ്നേഹദീപ്തിഗോളങ്ങളായ്‌,
വേദങ്ങളില്‍ സത്യനാദങ്ങളായ്‌
ദുഖമേഘങ്ങളില്‍ മാരിവില്ലായ്‌ ലയിപ്പൂ നീ!

tharathilum tharuvilum tharilum
tārattiluṁ taruviluṁ tāriluṁ
pulari viḍarunna neramaḍaruṁ maññuduḽḽiyiluṁ
īḍuṭra pāṟayilumiḍaṟunna tĕnnalilu-
mŏḻugunna sūrṇiyilumamaruṁ paraṁpŏruḽĕ
aravindabiṁbamadhuraprabhāgandaḽavuṁ
anilanṟĕ viśvavijayānandagīdavuṁ
ādimaddhyāndamaṟiyātta vānil
varṇṇabhedabhāvaṅṅaḽuṁ nin kalāvidyagaḽ!
gānaṅṅaḽil rāgabhāvaṅṅaḽāy‌,
jīvavānaṅṅaḽil snehadīptigoḽaṅṅaḽāy‌,
vedaṅṅaḽil satyanādaṅṅaḽāy‌
dukhameghaṅṅaḽil mārivillāy‌ layippū nī!