Taalolam kili

താലോലം കിളി
Work
Year
Language

താലോലം കിളി പൂത്താലി
തങ്കക്കുടത്തിനു പൊന്‍താലീ
ആകാശത്തിലെയമ്പിളിപ്പൈതലി-
ന്നായിരം കല്ലുള്ള മണിത്താലി (താലോലം)

പെറ്റമ്മ തന്നുടെ കണ്ണീരില്‍ നിന്നും
പൊട്ടിവിരിഞ്ഞൊരീ പൊന്‍താമര
ഞങ്ങള്‍ക്കു കിട്ടിയ നിധിയല്ലോ
മംഗല്യമണിദീപതിരിയല്ലോ - തിരിയല്ലോ (താലോലം)

വിണ്ണിലെ കുഞ്ഞിനു പത്തുവെളുപ്പിനു
ചന്ദനപാത്തിയില്‍ നീരാട്ട്
നാളേ പുലരിയില്‍ അമ്മേടെ കുഞ്ഞിനു
നാലും വെച്ചുള്ള ചോറൂണ് (താലോലം)

ഊഞ്ഞാലാ പൊന്നൂഞ്ഞാലാ
ഊണും കഴിഞ്ഞാടാനൂഞ്ഞാലാ
പൊന്മുളംകാട്ടിലെയാറ്റയ്ക്കും പാറ്റയ്ക്കും
മുന്തിരിവള്ളിയിലൂഞ്ഞാലാ..
ഊഞ്ഞാലാ.. ഊഞ്ഞാലാ..
ഊഞ്ഞാലാ.. പൊന്നൂഞ്ഞാലാ

tālolaṁ kiḽi pūttāli
taṅgakkuḍattinu pŏndālī
āgāśattilĕyambiḽippaidali-
nnāyiraṁ kalluḽḽa maṇittāli (tālolaṁ)

pĕṭramma tannuḍĕ kaṇṇīril ninnuṁ
pŏṭṭiviriññŏrī pŏndāmara
ñaṅṅaḽkku kiṭṭiya nidhiyallo
maṁgalyamaṇidībadiriyallo - tiriyallo (tālolaṁ)

viṇṇilĕ kuññinu pattuvĕḽuppinu
sandanabāttiyil nīrāṭṭ
nāḽe pulariyil ammeḍĕ kuññinu
nāluṁ vĕccuḽḽa soṟūṇ (tālolaṁ)

ūññālā pŏnnūññālā
ūṇuṁ kaḻiññāḍānūññālā
pŏnmuḽaṁkāṭṭilĕyāṭraykkuṁ pāṭraykkuṁ
mundirivaḽḽiyilūññālā..
ūññālā.. ūññālā..
ūññālā.. pŏnnūññālā