കണ്ണാലെന്‍ നെഞ്ചത്തു മുള്ളാണി തറയ്ക്കുന്ന
കല്യാണീ കൊച്ചു കല്യാണീ
കള്ളാണീ വയറ്റിങ്കലെന്നാലും നിന് കടക്കണ്-
തല്ലാണീയെന്നുടെ ശത്രു
അങ്ങെനെയാണോ ?
ശ്വാസത്തില്‍ ശ്വാസത്തില്‍ പ്രാസത്തില്‍ പറയുന്ന
വാസുവണ്ണാ എന്റെ കോങ്കണ്ണാ
കീശയില്‍ കാശില്ലെന്നാകിലും എന്നെ നീ
ആശിക്കാനെന്തു ബന്ധം എന്നെ
ആശിക്കാനെന്തു ബന്ധം
എന്റെ കല്യാണീ നീയെന്നെ കൊല്ലാതെടീ
വമ്പനാം പൂവമ്പന് അമ്പുകളാലമ്പമ്പോ
അമ്പേ തകര്ത്തിതെന്നേ
വമ്പനാം പൂവമ്പന് അമ്പുകളാലമ്പമ്പോ
അമ്പേ തകര്ത്തിതെന്നേ പിന്നെ
പെണ്ണേ നിന് കണ്ണിതിലേ കമ്പിയില്ലാ കമ്പിയാല്‍
പമ്പരം തിരിയുന്നു ഞാന്‍ ഇന്നു
പമ്പരം തിരിയുന്നു ഞാന്‍
അതിനേ ഞാനെന്തുവേണം? (കണ്ണാലെന്‍)
കുക്കിന്റെ വേലയാല്‍ ഒക്കില്ലാ വാസുവണ്ണാ
തല്ക്കാലമെന്നെ കെട്ടാന്‍
കുക്കിന്റെ വേലയാല്‍ ഒക്കില്ലാ വാസുവണ്ണാ
തല്ക്കാലമെന്നെ കെട്ടാന്‍
പിന്നെ ശര്‍ക്കരക്കുടം കണ്ടു കൈയിട്ടു വരാന്‍
നില്‍ക്കേണ്ട നോക്കേണ്ട താന്‍ - ഇപ്പോ
നില്‍ക്കേണ്ട നോക്കേണ്ട താന്‍
പിന്നെ ഞാനെന്തു ചെയ്യേണം ? (കണ്ണാലെന്‍)