എന്റെ പ്രേമം നിനക്കു ചുറ്റും ഏഴിലം പൂവേലി കെട്ടി
എന്റെ ഗാനം നിനക്കു മീതേ പൊന്നലുക്കിന്‍ കുട നിവര്‍ത്തി (എന്റെ പ്രേമം)
നീ നടക്കും വഴിയിലെല്ലാം പൂവാരി തൂകി തരും
ഞാനൊരു പൊന്നിലഞ്ഞിയല്ലയോ
നീ കുളിക്കും പൊയ്കയെല്ലാം പനിനീരു നിറയ്ക്കും
ഞാനൊരു ശിശിരമല്ലയോ
നിന്നില്‍ നിന്നൊന്നും മറയ്ക്കുവാനില്ലാത്ത
നിന്റെ കാമുകനല്ലയോ ഞാന്‍ നിത്യകാമുകനല്ലയോ (എന്റെ പ്രേമം)
നീ കിടക്കും മുറിയിലെല്ലാം സൌരഭ്യം വീശിവരും
ഞാനൊരു വസന്തരാത്രിയല്ലയോ
നിന് മനസ്സിന് മതിലിലെല്ലാം
ചുമര്‍ചിത്രം വരയ്ക്കും ഞാനൊരു സ്വപ്നമല്ലയോ
നിന്നില്‍ വന്നെന്നും നിറയുവാനാശിക്കും
നിന്റെ കാമുകനല്ലയോ ഞാന്‍ നിത്യകാമുകനല്ലയോ (എന്റെ പ്രേമം)