മലരേ നീയുറങ്ങു്....
മനസ്സില്‍ ചാഞ്ഞുറങ്ങു്....
നിറഞ്ഞാടുവാന്‍ നിനക്കായി ഞാന്‍
ഒരുക്കീ കിനാവിന് തീരം...
(മലരേ നീയുറങ്ങു്....)
കളിക്കൂട്ടിനായ് പഴം പാട്ടുമായ്
പിറകേ നടന്നെന് മോഹം...
ചിരിപ്പൂക്കളില് തെന്നും തേനിലെ
മധുരം നുകര്‍ന്നെന്‍ മൗനം
മകളേ നിന്റെ ചെറുവിരൽത്തുമ്പിലെൻ
ഹൃദയം കൊരുത്തൂ ഞാനും...
(മലരേ നീയുറങ്ങു്....)
വിയർത്തീടവേ..മടിത്തുമ്പിനാല്
തുടയ്ക്കാനൊരുങ്ങീ സ്നേഹം
വളര്‍ന്നീടിലും ഇന്നും പൈതലായ്
മടിയില്‍ മയങ്ങി നീയും...
മകളേ നിന്റെ കളിചിരി കൊഞ്ചലില്‍
സ്വയമായ് മറന്നൂ ഞാനും....
(മലരേ നീയുറങ്ങു്....)