എഹേയ് ഹേയ്...എഹേയ് ഹേയ്...
കുറുമൊഴിക്കുയിലിനു പല പല നിറം
കുടമുല്ലച്ചിരിയില്ല പരിഭവ മുഖം
കുടുകുടെ ഉടയുന്നേ മിടു മിടുക്കെല്ലാം
അയ്യയ്യേ......(കുറുമൊഴിക്കുയിലിനു...)
പെണ് പുലി ഇന്നീ കൂട്ടിലായ്
എന്‍ സുന്ദരി അയ്യോ തോറ്റുപോയ്
അറിയാതൊടുവിൽ അവൾ ഏത്തമിടുന്നയ്യേ...
കുറുമൊഴിക്കുയിലിനു പല പല നിറം
കുടമുല്ലച്ചിരിയില്ല പരിഭവ മുഖം
കുടുകുടെ ഉടയുന്നേ മിടു മിടുക്കെല്ലാം
അയ്യയ്യേ......
ആരിവളീ ലലനാമണിയോ
ഉടവാളു തകര്‍ന്നൊരു റാണിയോ
ആളറിയാ പട കൂട്ടിയവൾ
പുലിവാലുപിടിച്ചൊരു നേരമായ്
വേഷമിതോ പല വർണ്ണമയം
നിറ ചാന്തു തുടിക്കണ പൂങ്കവിള്
കോപമതും തുടി കൊട്ടിടവേ
അറിയാതെ ചുവക്കണ പൂമുഖം
പാട്ടിനു താളം പുതിയൊരു മേളം
കുഴലെടു നീ ചെറു കിളിമകളേ...
എന്തിനു നാണം മധുമൊഴിമൈനേ
അടിപൊളിയായ് പുതു വിജയദിനം..അഹാ..
പാടി വാ അഴകിയ മുകിലേ..അഹാ..
കൂടെ വാ മൃദുമലരേ....അഹാ...
സുന്ദരീ ഇതും ഒരു രസമാ...
ടേക്ക് ഇറ്റ് ഈസി..കമോൺ...
(കുറുമൊഴിക്കുയിലിനു...)
ഏത്തമിടാന്‍ ഇനി ഇല്ലയിടം
ഇനി വീണ്ടുമോരേക്കറു വാങ്ങണോ..
കോലമിതും കണി കണ്ടുവെന്നാല്‍
കലികാലഭയങ്ങള് കൂടുമോ...
പോയതുപോയ് കഥ ആരറിയാന്‍
പക മാറ്റിയെടുക്കുകയില്ലേ നീ
തീക്കളിയില്‍ തല പോയതിനാല്‍
എലിവാലു മടക്കുകയില്ലേ നീ
ചെമ്പട കൊട്ടി തെരു തെരെ ആടാം
തുടിയെടു നീ കുറുകുറു കുറുമൊഴിയേ..
നെഞ്ചിലുലാവും കുളിരിനു നാണം
അടിപൊളിയായ് പുതു വിജയദിനം..അഹാ..
ആടി വാ തഴുകിയ തണലേ..അഹാ..
കൂടെ വാ ചെറുകുളിരേ...അഹാ...
കണ്മണീ ഇതും ഒരു രസമാ...
ടേക്ക് ഇറ്റ് ഈസി..കമോൺ...
കുക്കു കുക്കു കുയിലിനു പല പല നിറം
ചിച്ചി ചിച്ചി ചിരിയില്ല പരിഭവ മുഖം
കുടുകുടെ ഉടയുന്നേ മിടു മിടുക്കെല്ലാം
അയ്യയ്യേ......
(കുറുമൊഴിക്കുയിലിനു...)