വസന്തമെന്ന സുന്ദരിപ്പെണ്ണിനു
വാര്‍ദ്ധക്യമടുത്തിട്ടും യൌവ്വനം
(വസന്തമെന്ന സുന്ദരിപ്പെണ്ണിനു )
പൂവായ പൂവെല്ലാം ചൂടിക്കഴിഞ്ഞപ്പോള്‍
ഇലയെല്ലാം പൂവാക്കി മാറ്റിയവള്‍ (പൂവായ)
എതു നിറത്തിലും എതു തരത്തിലും
ഇവള്‍ക്കൊരുങ്ങാന്‍ ആടയുണ്ട്(ഏതു)
ഇവള്‍ക്കൊരുങ്ങാന്‍ ആടയുണ്ട്
(വസന്തമെന്ന സുന്ദരിപ്പെണ്ണിനു )
അണിഞ്ഞൊരുങ്ങാന്‍ മിടുക്കിയാമിവള്
കണ്ണാടി കണ്ടെന്നാല്‍ നോക്കി നില്ക്കും
(അണിഞ്ഞൊരുങ്ങാന്‍)
ദീര്‍ഘ ഉറക്കവും ഇടക്കാല മയക്കവും
എന്താവോ പെണ്ണിന്നൊരാലസ്യത(ദീര്‍ഘ)
എന്താവോ പെണ്ണിന്നൊരാലസ്യത
വസന്തമെന്ന സുന്ദരിപ്പെണ്ണിനു
വാര്‍ദ്ധക്യമടുത്തിട്ടും യൌവ്വനം
വാര്‍ദ്ധക്യമടുത്തിട്ടും യൌവ്വനം...യൌവ്വനം