സൌന്ദര്യപ്പെണ്ണിനെ സംബന്ധം ചെയ്തു
സഹൃദയനായ സര്വേശ്വരന്
അവരുടെ ക്രീഡയില്‍ അവളുടെ ഛായയില്‍
അവര്‍ക്കു ജനിച്ചതാണീ ഭൂമി
(സൌന്ദര്യപ്പെണ്ണിനെ)
നാണം വരുമ്പോള്‍ ...അമ്മയെപ്പോലെ..
നാണം വരുമ്പോള്‍ അമ്മയെപ്പോലെ
മകളുടെ കവിളിലും കുങ്കുമച്ചാര്‍ (നാണം)
ഉടുത്തൊരുങ്ങി പൂ ചൂടി നില്ക്കുമീ
സുന്ദരിപ്പെണ്ണൊരു കേമിയാണ്.കേമിയാണ്
ആ..ആ...ആ,,,
(സൌന്ദര്യപ്പെണ്ണിനെ)
രാവും പകലും ...ഭൂമിയെ ചുറ്റി...
രാവും പകലും ഭൂമിയെ ചുറ്റി
കടക്കണ്ണെറിയുന്നു സൂര്യദേവന്(രാവും)
പുലരിയും സന്ധ്യയും കൂടെയുറങ്ങീട്ടും
സൂര്യനു ഭൂമിയെ മാത്രം മതി,,മാത്രം മതി
--