ഓടി ഓടി ഓടി വന്നു ഞാൻ
എന്തെന്തോ ചൊല്ലാനും
ഏതേതോ കേൾക്കാനും
ആയിരം മാരിവില്ലുകൾ
ആശയിൽ മാല കോർക്കവേ
നെഞ്ചിൻ താളം മാറുന്നൂ
എന്നരികിൽ നീ നിൽക്കുമ്പോൾ
ഓടി ഓടി ഓടി വന്നു ഞാൻ
ഓട്ടം കൊണ്ടും നോട്ടം കൊണ്ടും
നീയെന്നുള്ളം നോവിക്കുന്നു
മതി മതി നിന്നുടെ വിളയാട്ടം (2)
കരളിൻ പ്രസാദമേ ചേരൂ എന്നിൽ നീ
കനിവിൻ പ്രതീകമേ ചൂടൂ എന്നെ നീ
തളിരണിയും കാട്ടിൽ മേട്ടിൽ എന്നും ദിനം ദിനം
നടക്കാതെ തളർത്താതെ അഴകിൻ വിലാസമേ
ഓടി ഓടി ഓടി വന്നു ഞാൻ
മെല്ലെ തൊട്ടും തൊട്ടും മീട്ടും
നീയെൻ ദാഹം കൂട്ടുന്നല്ലോ
ഇതിനൊരു പൂർണ്ണതയെന്നാണോ (2)
കണ്ണിനാനന്ദന്മേ കൂടെ പോരൂ നീ
എന്നും രോമാഞ്ചമേ മൂടൂ എന്നെ നീ
കതിരണിയും പൊന്നിൻകുന്നിൻ മേലേ ദിനം ദിനം
ഇരിക്കേണം തുടിക്കേണം ഉയിരിൻ ഉല്ലാസമേ
ഓടി ഓടി ഓടി വന്നു ഞാൻ