ഗുരുര്‍ ബ്രഹ്മ:.... ഗുരുര്‍ വിഷ്ണു... ഗുരുര്‍ ദേവോ മഹേശ്വര:
ഗുരു സാക്ഷാല്‍ പരബ്രഹ്മ:
തസ്മൈ ശ്രീ ഗുരവേ നമ:
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു... അവന് കരുണാമയനായ്
കാവല്‍ വിളക്കായ് കരളിലിരിക്കുന്നു...
ആളും അറിവും ഉള്ളവര്‍ വാഴ്വാം
അടരില്‍ ജയിക്കുന്നു... അവന്-
അറിവില്ലാത്തവര്‍ തന് ഹൃദയത്തില്‍
അറിവായ് വിളങ്ങുന്നു...
കാല്‍കളില്ലാതെ മുടന്തും മര്‍ത്യനു-
കാലുകള്‍ നല്കുന്നു... അവന്
കൈകളില്ലാതെ കരയും ഭക്തനു
കൈകള്‍ നല്കുന്നു...
ജീവിത വീഥിയില്‍ വീഴുന്നോര്‍ക്കും
ഭാവന നല്കുന്നു... അവന്
ഊമകളെയും തന് സ്നേഹത്താല്‍
ഗായകരാക്കുന്നു....
ഗായകരാക്കുന്നു....