കൈലാസ ശൈലാധിനാഥാ.. നാഥാ
കൈതൊഴാം കൈതൊഴാം ശ്രീ പാദം..
താളത്തില്‍ ഓംകാര തുടികൊട്ടും നേരം
താണ്ഡവമാടുന്ന തൃപ്പാദം..
മണിനാഗഫണമാടും തിരുമുടിയും നിന്
കനലോടു കനല് കത്തും തിരുമിഴിയും
ഈ മണികണ്ഠനെ തന്ന തൃക്കൈയ്യും
ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിച്ച തിരുമെയ്യും
കൂടും വെടിഞ്ഞു ഞാന്‍ പോകുന്നിടത്തെല്ലാം
കൂടെയുണ്ടാകണേ ശിവശംഭോ...
(കൈലാസ ശൈലാധിനാഥാ)
സന്താനഗോപാലകൃഷ്ണാ കൃഷ്ണാ
എന്നും തൊഴുന്നേന്‍ നിന് ശ്രീപാദം
ഗോമേദക രത്ന തളിര്‍പുഷ്പ തളകള്‍
ഗോപികള്‍ ചാര്‍ത്തുന്ന തൃപ്പാദം..
മയില്പ്പീലിക്കതിര് ചൂടും തിരുമുടിയും നിന്
മണിയോടക്കുഴലൂതും തേന്‍ ചൊടിയും
ഈ ഇരു പൂക്കളെ തന്ന തൃക്കൈയ്യും ഞാന്‍
കണി കണ്ടുണരുന്ന തിരുമെയ്യും
ഉണ്ണിക്കിടാങ്ങള്‍ വിളിയ്ക്കുന്നിടത്തെല്ലാം
ഉണ്ടായിരിക്കണേ ഭഗവാനേ...
സന്താനഗോപാലകൃഷ്ണാ കൃഷ്ണാ
എന്നും തൊഴുന്നേന്‍ നിന് ശ്രീപാദം
ഗോമേദക രത്ന തളിര്‍പുഷ്പ തളകള്‍
ഗോപികള്‍ ചാര്‍ത്തുന്ന തൃപ്പാദം..
സന്താനഗോപാലകൃഷ്ണാ... കൃഷ്ണാ...