Svarggattekkaal sundaramaanee

സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ
Year
Language

സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ
സ്വപ്നം വിടരും ഗ്രാമം
പ്രേമവതിയാം എന്‍ പ്രിയ കാമുകി
താമസിക്കും ഗ്രാമം (സ്വര്‍ഗ്ഗത്തേക്കാള്‍)

അവള്‍ കുളിക്കും.....പുഴക്കടവില്‍
അല ഞൊറിയും..... പൂങ്കാറ്റേ
അവള്‍ കുളിക്കും പുഴക്കടവില്‍
അല ഞൊറിയും പൂങ്കാറ്റേ
പുതിയൊരു ലജ്ജയില്‍ മുങ്ങിപ്പൊങ്ങും
പൂമെയ്‌ കണ്ടിട്ടുണ്ടൊ ?
അവളുടെ പൂമെയ്‌ കണ്ടിട്ടുണ്ടൊ?
അഹ കണ്ടിട്ടുണ്ടൊ?
ആഹഹാഹഹാ അഹഹഹാഹഹാഹഹാ
അഹഹഹാഹാഹാഹാഹാ (സ്വര്‍ഗ്ഗത്തേക്കാള്‍)

അവള്‍ക്കുടുക്കാന്‍..... പുടവയുമായ്‌
അരികിലെത്തും....... പൊന്‍വെയിലേ
അവള്‍ക്കുടുക്കാന്‍ പുടവയുമായ്‌
അരികിലെത്തും പൊന്‍ വെയിലേ
അനുരാഗത്തിന്‍ മധുരം നിറയേ
ഹൃദയം കണ്ടിട്ടുണ്ടൊ ?
അവളുടെ ഹൃദയം കണ്ടിട്ടുണ്ടൊ ?
അഹാ കണ്ടിട്ടുണ്ടോ?
ആഹഹാഹഹാ അഹഹഹാഹഹാഹഹാ
അഹഹഹാഹാഹാഹാഹാ (സ്വര്‍ഗ്ഗത്തേക്കാള്‍)

അവള്‍ക്കു നല്‍കാന്‍... പൂക്കളുമായ്
അകലെനില്‍ക്കും... പൂക്കൈതേ
അവള്‍ക്കു നല്‍കാന്‍ പൂക്കളുമായ്
അകലെനില്‍ക്കും പൂക്കൈതേ
പുതിയൊരു ദാഹം പൂമ്പൊടി പൂശും
പുഞ്ചിരി കണ്ടിട്ടുണ്ടോ അവളുടെ
പുഞ്ചിരി കണ്ടിട്ടുണ്ടോ
അഹാ കണ്ടിട്ടുണ്ടോ
ആഹഹാഹഹാ അഹഹഹാഹഹാഹഹാ
അഹഹഹാഹാഹാഹാഹാ (സ്വര്‍ഗ്ഗത്തേക്കാള്‍)

svarggattekkāḽ sundaramāṇī
svapnaṁ viḍaruṁ grāmaṁ
premavadiyāṁ ĕn priya kāmugi
tāmasikkuṁ grāmaṁ (svarggattekkāḽ)

avaḽ kuḽikkuṁ.....puḻakkaḍavil
ala ñŏṟiyuṁ..... pūṅgāṭre
avaḽ kuḽikkuṁ puḻakkaḍavil
ala ñŏṟiyuṁ pūṅgāṭre
pudiyŏru lajjayil muṅṅippŏṅṅuṁ
pūmĕy‌ kaṇḍiṭṭuṇḍŏ ?
avaḽuḍĕ pūmĕy‌ kaṇḍiṭṭuṇḍŏ?
aha kaṇḍiṭṭuṇḍŏ?
āhahāhahā ahahahāhahāhahā
ahahahāhāhāhāhā (svarggattekkāḽ)

avaḽkkuḍukkān..... puḍavayumāy‌
arigilĕttuṁ....... pŏnvĕyile
avaḽkkuḍukkān puḍavayumāy‌
arigilĕttuṁ pŏn vĕyile
anurāgattin madhuraṁ niṟaye
hṛdayaṁ kaṇḍiṭṭuṇḍŏ ?
avaḽuḍĕ hṛdayaṁ kaṇḍiṭṭuṇḍŏ ?
ahā kaṇḍiṭṭuṇḍo?
āhahāhahā ahahahāhahāhahā
ahahahāhāhāhāhā (svarggattekkāḽ)

avaḽkku nalgān... pūkkaḽumāy
agalĕnilkkuṁ... pūkkaide
avaḽkku nalgān pūkkaḽumāy
agalĕnilkkuṁ pūkkaide
pudiyŏru dāhaṁ pūmbŏḍi pūśuṁ
puñjiri kaṇḍiṭṭuṇḍo avaḽuḍĕ
puñjiri kaṇḍiṭṭuṇḍo
ahā kaṇḍiṭṭuṇḍo
āhahāhahā ahahahāhahāhahā
ahahahāhāhāhāhā (svarggattekkāḽ)