രാക്കിളികള്‍ ചേക്കേറി വരും കിളിക്കൂടാണീ കൊച്ചു കളിവീടു്
ചന്തമെഴും മണിപ്പളുങ്കുവള്ളം തുഴഞ്ഞെത്തിയതാണെന്റെ സ്വപ്നങ്ങള്‍
(രാക്കിളികള്‍ )
മുത്തുകളാല്‍ മണിമാല കൊരുക്കുന്ന മുത്തശ്ശിക്കഥയുണ്ടു്
മാടി വിളിക്കുമ്പോളരികത്തു് വന്നെത്തും അംബിളമാമനുണ്ടു്
(മുത്തുകളാല്‍ )
കണ്ണു നിറഞ്ഞാല്‍ വാരിപ്പുണരുന്ന പൊന്മുളം കാറ്റുണ്ടു്
(രാക്കിളികള്‍ )
കളിവീട്ടില്‍ മണിക്കിളിയമ്മപ്പെണ്ണിനു് കടിഞ്ഞൂല്‍ മാംഗല്യം
പുതുക്കപ്പെണ്ണൊരുക്കത്തിന്നരികത്തൊരായിരം ആയിരം തോഴിമാരു്
(കളിവീട്ടില്‍ )
അവളെ കാണുമ്പോള്‍ അവന്റെ നെഞ്ചില്‍ സ്നേഹത്തിന് പാല്ക്കടലു്
(രാക്കിളികള്‍ )