പ്രണയാർദ്ര മോഹജതികള്‍ ആരോമലാള്ക്കു വേണ്ടി
ഇനിയീ ജന്മം എന്നോമലേ നിനക്കുവേണ്ടി ..(2)
കുങ്കുമപ്പൂക്കള്‍ വിടരുന്നു
മഞ്ജീരനാദം കേള്‍ക്കുമ്പോള്‍
ശാരദരാവുകള് പാടുന്നു
നിന് കാൽച്ചിലമ്പൊലി ഉണരുമ്പോള്‍
മാനോടും നിന് പദഗതിയില്‍
മയിലാടും നീ ഈ സ്വരമഴയില്‍
പ്രണയാര്‍ദ്ര മോഹജതികള്‍ ആരോമലാള്ക്കു വേണ്ടി
ഇനിയീ ജന്മം എന്നോമലേ നിനക്കുവേണ്ടി .
ശിലകള്‍ പോലും അലിയുന്നു നിന്
മന്ദഹാസം പൊഴിയുമ്പോള്‍
ഗോപുരദീപം മിഴി തുറന്നു
നിന് പൂവിരല്‍ മെയ്യില്‍ തഴുകുമ്പോള്‍
നീ ഉണരുമ്പോള്‍ പൊന്‍പുലരി..
നീയാണെന്‍ മനസ്സിന് നവരാത്രി
(...പ്രണയാർദ്ര ....)