തുറക്കാത്ത പൊന്‍വാതില്‍ തുറന്നു ഞാന്‍ തന്നിട്ടും
പിണക്കമെന്നോടെന്തേയാണു്
നിന്റെ പരിഭവം മാറുവാനിന്നെന്തു വേണം
എന്നോടിണങ്ങുവാനിനിയുമിന്നെന്തു വേണം
(തുറക്കാത്ത)
ഒരുക്കങ്ങള്‍ പോരാഞ്ഞോ
കിലുക്കങ്ങള്‍ കേള്‍ക്കാഞ്ഞോ
മയക്കമിന്നെന്തിനാണെന്‍ കരള്‍ത്തിങ്കളേ
പുഴയലകള്‍ പുണരുമ്പോള്‍ നീയെന്നോര്‍ത്തു ഞാന്‍
കിളിമൊഴിയില്‍ നീ മൊഴിയും സ്നേഹരഹസ്യങ്ങള്‍
ഇന്നറിയാത്തൂവല്മിഴിയില് മയ്യെഴുതി
മയ്യെഴുതി
ഈ കൈവള കൊഞ്ചി കേട്ടില്ലേ
എന്‍ നെഞ്ചിലെ മന്ത്രം കേട്ടില്ലേ
കൈവിരല്‍ മെല്ലേ തഴുകുമ്പോള്‍
എന്‍ കാതരമുരളിക തേങ്ങുമ്പോള്‍
എന്‍ ആദ്യസമാഗമരാഗം വീണ്ടും
കനവില്‍ കേട്ടില്ലേ - ഓ
കനവില്‍ കേട്ടില്ലേ
(തുറക്കാത്ത)