Sumbikkaanoru

ചുംബിക്കാനൊരു
Year
Language

ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ
യൌവ്വനം സുരഭിലമാകൂ പൂവിന്
യൌവ്വനം സുരഭിലമാകൂ
സ്നേഹിക്കാനൊരു പുരുഷനുണ്ടെങ്കിലേ
സ്ത്രീ ദേവതയാകൂ...

ഗാനഗന്ധര്‍വന്‍ കണ്ടെത്തിയാലേ
മൌനം നാദമാകൂ
വെള്ളിനൂല്‍ത്തിരിയിട്ടു കൊളുത്തിയാലേ
വെളിച്ചം വിളക്കില്‍ വിടരൂ
ചുംബിക്കാനൊരു....

ശില്‍പ്പിമിനുക്കിയ ചുവരുണ്ടെങ്കിലേ
സ്വപ്നം ചിത്രമാകൂ -ദിവാ
സ്വപ്നം ചിത്രമാകൂ
ആലിംഗനങ്ങളില്‍ ഉറങ്ങിയാലേ
ആത്മനിര്‍വൃതിയിലുണരൂ
ചുംബിക്കാനൊരു....

suṁbikkānŏru śalabhamuṇḍĕṅgile
yaൌvvanaṁ surabhilamāgū pūvin
yaൌvvanaṁ surabhilamāgū
snehikkānŏru puruṣanuṇḍĕṅgile
strī devadayāgū...

gānagandharvan kaṇḍĕttiyāle
maൌnaṁ nādamāgū
vĕḽḽinūlttiriyiṭṭu kŏḽuttiyāle
vĕḽiccaṁ viḽakkil viḍarū
suṁbikkānŏru....

śilppiminukkiya suvaruṇḍĕṅgile
svapnaṁ sitramāgū -divā
svapnaṁ sitramāgū
āliṁganaṅṅaḽil uṟaṅṅiyāle
ātmanirvṛtiyiluṇarū
suṁbikkānŏru....