Sumbanannalanumaatram

ചുംബനങ്ങളനുമാത്രം
Work
Year
Language

ചുംബനങ്ങളനുമാത്രം വെമ്പി-
വെമ്പിത്തുളുമ്പും, നിൻ
ചുണ്ടുരണ്ടു, മെന്നെന്നേയ്ക്കു-
മടഞ്ഞാൽ പിന്നെ
നിന്നെയോർക്കാനാരു കാണും? നീ-
യതിനാൽ നിനക്കുള്ള
നിർവൃതികളൊന്നു പോലും
ബാക്കി വയ്ക്കൊല്ലേ!

suṁbanaṅṅaḽanumātraṁ vĕmbi-
vĕmbittuḽumbuṁ, nin
suṇḍuraṇḍu, mĕnnĕnneykku-
maḍaññāl pinnĕ
ninnĕyorkkānāru kāṇuṁ? nī-
yadināl ninakkuḽḽa
nirvṛtigaḽŏnnu poluṁ
bākki vaykkŏlle!