Title (Indic)പോരൂ [എന്നൊടൊത്തുണരുന്ന പുലരികളേ] WorkSukrutham Year1994 LanguageMalayalam Credits Role Artist Music Bombay Ravi Performer KJ Yesudas Writer ONV Kurup LyricsMalayalamപോരൂ... പോരൂ... എന്നൊടൊത്തുണരുന്ന പുലരികളേ എന്നൊടൊത്തു കിനാവുകണ്ടു ചിരിക്കുമിരവുകളേ യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ ഒരു കുടന്ന നിലാവു കെണ്ടെന് നിറുകയില്‍ കുളിര്‍തീര്‍ത്ഥമാടിയ നിശകളേ നിഴലുമായിണചേര്‍ന്നു നൃത്തംചെയ്ത പകലുകളേ പോരൂ... പോരൂ... യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളേ തുയിലുണര്ത്താന് വന്നൊരോണക്കിളികളേ നന്ദി അമൃതവര്‍ഷിണിയായ വര്ഷാകാലമുകിലുകളെ ഹൃദയമെരിയേ അലരിമലരായ് പൂത്തിറങ്ങിയ വേനലേ നന്ദി.... നന്ദി... യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ എന്റെ വഴികളില്‍ മൂകസാന്ത്വനമായ പൂവുകളേ എന്റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളേ നന്ദി മധുരമാം പാഥേയമായ് തേന്‍കനികള്‍ തന്ന തരുക്കളേ തളരുമീയുടല്‍ താങ്ങി നിര്‍ത്തിയ പരമമാം കാരുണ്യമേ നന്ദി.... നന്ദി.... (എന്നൊടൊത്തുണരുന്ന) Englishporū... porū... ĕnnŏḍŏttuṇarunna pularigaḽe ĕnnŏḍŏttu kināvugaṇḍu sirikkumiravugaḽe yātra tuḍarunnū - śubhayātra nernnu varū ŏru kuḍanna nilāvu kĕṇḍĕn niṟugayil kuḽirdīrtthamāḍiya niśagaḽe niḻalumāyiṇasernnu nṛttaṁcĕyta pagalugaḽe porū... porū... yātra tuḍarunnū - śubhayātra nernnu varū tuḽasivĕṭrila tinnu suṇḍu tuḍutta sandhyagaḽe tuyiluṇarttān vannŏroṇakkiḽigaḽe nandi amṛtavarṣiṇiyāya varṣāgālamugilugaḽĕ hṛdayamĕriye alarimalarāy pūttiṟaṅṅiya venale nandi.... nandi... yātra tuḍarunnū - śubhayātra nernnu varū ĕnṟĕ vaḻigaḽil mūgasāndvanamāya pūvugaḽe ĕnṟĕ miḻigaḽil vīṇuḍañña kinākkaḽe nandi madhuramāṁ pātheyamāy tenkanigaḽ tanna tarukkaḽe taḽarumīyuḍal tāṅṅi nirttiya paramamāṁ kāruṇyame nandi.... nandi.... (ĕnnŏḍŏttuṇarunna)