മണിമലയാറ്റിന് തീരത്ത്
മാന്‍ തുള്ളും മലയോരത്ത്
മൂളിപ്പാട്ടും പാടിനടക്കും
നാടന്‍ പെണ്ണേ നിന്നാട്ടേ
ആളില്ലാമലവാരത്ത്
പൂനുള്ളുന്നൊരു നേരത്ത്
മൂളിപ്പാട്ടും പാടിവരുന്നൊരു
ശീമക്കാരാ പോയാട്ടെ
മുല്ലപ്പൂക്കള്‍ ചിരിച്ചീടും
വള്ളിക്കുടിലിന് മറയത്ത്
തുള്ളിത്തുള്ളിയൊളിച്ചുകളിക്കും
കള്ളിയെ ഞാനൊന്നു കണ്ടോട്ടേ
കള്ളിയെ ഞാനൊന്നു കണ്ടോട്ടെ
ചുമ്മവന്നാല് കിട്ടൂലാ
ചൂണ്ടലിട്ടാല് കൊത്തൂലാ
കല്യാണത്തിന് താലിച്ചരടില്‍
കള്ളിപ്പെണ്ണിനെ പിടിക്കാലോ