Title (Indic)ഇനിയുറങ്ങൂ WorkSthreehridayam Year1960 LanguageMalayalam Credits Role Artist Music LPR Varma Writer P Bhaskaran LyricsMalayalamഇനിയുറങ്ങൂ നീലക്കുയിലുകളേ ഇനിയുറങ്ങൂ കുഞ്ഞിക്കുരുവികളേ ചിരിയൊക്കെ നിര്‍ത്തിയല്ലോ ചിലങ്കകളഴിച്ചല്ലോ കളിനിര്ത്തിയിളം കാറ്റുമുറക്കമായി നീലമുളം കാറ്റിന് നിഴല്ച്ചോട്ടിലുറക്കമായി മാനത്തുമഞ്ചാടിക്കുരു വാരിക്കളിച്ചൊരു മാമന്റെ മക്കളുറക്കമായീ മേഘമലര്മെത്ത നിവര്ത്തിയിട്ടുറക്കമായീ കിളിവാതില്പുറത്തുള്ള കുളിരനിപ്പൂനിലാവേ ഒരുതങ്കത്തിങ്കളായിട്ടോടിവായോ എന്റെ ഓമനക്കുട്ടനുള്ളൊരുമ്മയുമായ് Englishiniyuṟaṅṅū nīlakkuyilugaḽe iniyuṟaṅṅū kuññikkuruvigaḽe siriyŏkkĕ nirttiyallo silaṅgagaḽaḻiccallo kaḽinirttiyiḽaṁ kāṭrumuṟakkamāyi nīlamuḽaṁ kāṭrin niḻalscoṭṭiluṟakkamāyi mānattumañjāḍikkuru vārikkaḽiccŏru māmanṟĕ makkaḽuṟakkamāyī meghamalarmĕtta nivarttiyiṭṭuṟakkamāyī kiḽivādilbuṟattuḽḽa kuḽiranippūnilāve ŏrudaṅgattiṅgaḽāyiṭṭoḍivāyo ĕnṟĕ omanakkuṭṭanuḽḽŏrummayumāy