അഞ്ജനക്കണ്ണാ വാ വാ..... അമ്പാടിക്കണ്ണാ വാ വാ...
പഞ്ചാമൃതുണ്ണാൻ വാ വാ... ഒരു പഞ്ചാരമുത്തം താ താ...
(അഞ്ജനക്കണ്ണാ വാ വാ......)
ഒരു പഞ്ചാരമുത്തം താ താ...
കുഞ്ഞിക്കൈ രണ്ടിലും വെണ്ണതരാം...... മഞ്ഞപ്പുടവയും ചാർത്തിത്തരാം...
ദുഃഖമാം കാളിയനെന്നുള്ളിലുണ്ടതിൻ പത്തിയിലേറി നീ ആടാട്....
ചാഞ്ചാടുണ്ണീ ചാഞ്ചാട്.....ചാഞ്ചക്കം ചാഞ്ചക്കം ചരിഞ്ഞാട്....
അഞ്ജനക്കണ്ണാ വാ വാ..... അമ്പാടിക്കണ്ണാ വാ വാ...
പഞ്ചാമൃതുണ്ണാൻ വാ വാ... ഒരു പഞ്ചാരമുത്തം താ താ...
ഒരു പഞ്ചാരമുത്തം താ താ...
പൊൻമണിക്കിങ്ങിണി കെട്ടിത്തരാം.... പൂമാല മാറിൽ ചൂടിത്തരാം...
കണ്ണീർക്കടലിലൊരാലിലയിന്മേൽ എന്നെയും ചേർത്തിരുന്നാടാട്...
ചാഞ്ചാടുണ്ണീ ചാഞ്ചാട്.....ചാഞ്ചക്കം ചാഞ്ചക്കം ചരിഞ്ഞാട്....
അഞ്ജനക്കണ്ണാ വാ വാ..... അമ്പാടിക്കണ്ണാ വാ വാ...