(F) തേന്‍ മലരേ തേങ്ങരുതേ.. പൂമിഴികള്‍ നനയരുതേ...
(F) തേന്‍ മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ
കുഞ്ഞിളം മെയ്യും പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ട് (2)
ആരാരോ.. ആരാരോ... നീയെനിക്കാരാരോ...?
(M) തേന്‍ മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ
(M) സ്നേഹ നിലാവിന് കിളിവാതില്‍
പാതി തുറന്നൊരു പൂങ്കാറ്റേ
രാമഴ തേങ്ങും താഴ്വരയില്
നീയുമൊരമ്മയെ തിരയുന്നോ ?
അവള് വരുമോ മിഴി തണല്‍ തരുമോ
അലിയുന്നൂ വനഹൃദയം
(F) തേന്‍ മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ
(F) തിങ്കളുറങ്ങും വിണ്ണഴകില്‍
ഗംഗയുറങ്ങും മൺകുളിരില്‍
നിര്‍മല സ്നേഹം വിരിയുന്നൂ
നിന്നെയും എന്നെയും പൊതിയുന്നൂ
വരമല്ലേ സപ്ത സ്വരമല്ലേ അതില്‍
നിറയുന്നൂ പാല് മധുരം
(F) തേന്‍ മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ
കുഞ്ഞിളം മെയ്യും പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ട്
(M) കുഞ്ഞിളം മെയ്യും പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ട്
(F) ആരാരോ.. ആരാരോ... നീയെനിക്കാരാരോ...?
(M) തേന്‍ മലരേ തേങ്ങരുതേ
(F) പൂമിഴികള്‍ നനയരുതേ