ഉള്ളില്‍ പൂക്കും പൂഞ്ചോലക്കാവില്‍
മുല്ലപ്പൂവിന് തേനൊഴുകി (ഉള്ളില്‍)
ഇരവിന് മുറ്റത്തു വിരിഞ്ഞൂ ചന്ദ്രിക-
ചിത്രങ്ങളെഴുതി ചുറ്റും...
ഉള്ളില്‍ പൂക്കും പൂഞ്ചോലക്കാവില്‍
മുല്ലപ്പൂവിന് തേനൊഴുകി....
ഇളമറിമാന്മിഴികളില് നാണത്തിന്
ഈണത്തില്‍ മംഗല്യരാവിന് രഹസ്യം
(ഉള്ളില്‍...)
ഇതുവരെയും മീട്ടാത്ത തന്ത്രിയിലൊളിയും
സ്വര്ഗ്ഗീയനാദമേ ഉണരൂ (ഇതുവരെ)
ഇരുമെയ്യാം വീണകളില്‍ ഒരുമതന്‍
ഏകാന്തശ്രുതിയായ് ഉണരൂ...
(ഉള്ളില്‍...)
ചിലശംഖിലെ ഓംകാരമന്ത്രമേ വിടരൂ
ആനന്ദലഹരിയായ് ഒഴുകൂ (ചില...)
ഇടറാത്ത പാതകളില്‍ തടവെഴാ-
തഴിയാതെ ലയമായ് ഒഴുകൂ...
(ഉള്ളില്‍...)