Title (Indic)ഇത്തിരി തിരി തിരയിളകുന്നു WorkSooryan Year1982 LanguageMalayalam Credits Role Artist Music Johnson Performer Chorus Performer Vani Jairam Writer Kavalam Narayana Panicker LyricsMalayalamഇത്തിരിത്തിരി തിരയിളകുന്നു അത്തപ്പത്തിന്റെ പൂത്തിരി പുത്തന്‍ പൂത്തിരി.... പുത്തരിച്ചിരി ചിരി പൊഴിയുന്നു തുമ്പപ്പൂവിന്റെ പുഞ്ചിരി ഓണപ്പുഞ്ചിരി (ഇത്തിരി...) മാതേവരേ കാക്കരത്തേവരേ തിരുതിരു കാക്കരത്തേവരേ നീ ദാനമായ് നേടിയ ഭൂമിയില്‍ ഓര്‍മ്മകള്‍ പൂവിടും മണ്ണിതില്‍ തേരിലെഴുന്നി ഊരാകെ ചുറ്റുന്ന മാവേലിത്തമ്പുരാന് ചോദിച്ചു തൃക്കാക്കരയ്ക്കെത്രയുണ്ടിനി ദൂരം? (ഇത്തിരി...) പൊന്നോണക്കാവിലെ കൊച്ചുതുമ്പീ തുമ്പ കുലുകുലുങ്ങീ.... ചെല്ലപ്പിള്ളേ തുള്ളടീ തുമ്പിതുള്ള് കന്നിപ്പൂമങ്കമാര് തട്ടമിട്ട്... കൈകൊട്ടിപ്പാട്ടു പാടി... ചോടുവയ്ക്കും കാവിന് നടവഴിയില്‍ നന്മ വിതച്ചവര്‍ പൊന്നോണമന്നവര് നാട്ടിന്നുടയവര് ചോദിച്ചു.... തൃക്കാക്കരയ്ക്കെത്രയുണ്ടിനി ദൂരം? (ഇത്തിരി...) Englishittirittiri tirayiḽagunnu attappattinṟĕ pūttiri puttan pūttiri.... puttaricciri siri pŏḻiyunnu tumbappūvinṟĕ puñjiri oṇappuñjiri (ittiri...) mādevare kākkarattevare tirudiru kākkarattevare nī dānamāy neḍiya bhūmiyil ormmagaḽ pūviḍuṁ maṇṇidil terilĕḻunni ūrāgĕ suṭrunna māvelittamburān sodiccu tṛkkākkaraykkĕtrayuṇḍini dūraṁ? (ittiri...) pŏnnoṇakkāvilĕ kŏccudumbī tumba kuluguluṅṅī.... sĕllappiḽḽe tuḽḽaḍī tumbiduḽḽ kannippūmaṅgamār taṭṭamiṭṭ... kaigŏṭṭippāṭṭu pāḍi... soḍuvaykkuṁ kāvin naḍavaḻiyil nanma vidaccavar pŏnnoṇamannavar nāṭṭinnuḍayavar sodiccu.... tṛkkākkaraykkĕtrayuṇḍini dūraṁ? (ittiri...)