�
നാടകം തീര്‍ന്നൂ ശൂന്യമീ വേദിയില്‍
ഞാനുമെന്‍ നിഴലും തനിച്ചായീ
ഗാനം നിലച്ചൊരു മൂകമന്ദിരത്തില്‍
ഞാനുമെന്‍ വീണയും തനിച്ചായീ (നാടകം തീര്‍ന്നൂ)
യവനികയുയര്‍ന്നപ്പോള്‍ അഭിനയമറിയാതെ
കവിളത്തു ബാഷ്പമായ് നിന്നൂ ഞാന്‍
ആഹാ... മ്....
സുന്ദരസങ്കല്‍പ്പ ദീപങ്ങള്‍ തെളിഞ്ഞപ്പോള്‍
എന്നെ മറന്നിട്ടു ചിരിച്ചൂ ഞാന്‍
ഓ...ഓ...ആ...ആ
(നാടകം തീര്‍ന്നൂ....)
കണ്ണീരും ചോരയും നാട്യമാം കലയുടെ
കണ്കെട്ടു വിദ്യയെന്നറിഞ്ഞീലാ
അറിഞ്ഞീലാ...അറിഞ്ഞീലാ
മൂടുപടമണിഞ്ഞ വെണ്‍തിങ്കള്‍ക്കലയൊരു
മായാദീപമെന്നറിഞ്ഞീലാ
ഓ...ഓ...ആ...ആ
(നാടകം തീര്‍ന്നൂ....)